BREAKING NEWS

തൃശൂരിൽ ഇരുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

FB_IMG_1533821762123.jpg

തൃശൂര്‍: കനത്ത മഴയില്‍ തൃശൂരില്‍ ഇരുന്നൂറോളം വീടുകളില്‍ വെള്ളം കയറി. മൂന്ന് ദുരിതാശ്വാസ ക്യാംപുകളിലായി ഇരുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചാലക്കുടി-മണലി പുഴകള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് 25 ഓളം വീടുകള്‍ ഒറ്റപ്പെട്ടു. കൂടപ്പുഴ കരകവിഞ്ഞതിനെതുടര്‍ന്ന് വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ട എട്ട് കുടുംബങ്ങളെ രക്ഷപ്പെടുത്തി.

Top