BREAKING NEWS

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401 അടിയായി ഉയര്‍ന്നു; 2403 പരമാവധി സംഭരണശേഷി.

idamala.jpg

ഇടുക്കി: കനത്ത മഴ തുടരുന്നതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401 അടിയായി ഉയര്‍ന്നു. 2403 ആണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ജനനിരപ്പ് 2401 ല്‍ എത്തിയത്.
ജലനിരപ്പ് ഉയര്‍ന്നതോടെ ചെറുതോണി അണക്കെട്ടിലെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. നേരത്തെ ഒരു ഷട്ടര്‍ തുറന്നിരുന്നു. രാവിലെ ഏഴു മണിയോടെയാണ് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നത്. മൂന്നു ഷട്ടറുകളിലും കൂടി സെക്കന്‍ഡില്‍ 120000 ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്.

Top