ബ്രേക്കിംഗ് ന്യൂസ്‌

2016 ല്‍ 580 കോടി ഡോളറിന്റെ നഷ്ടം നേരിട്ട് റോൾസ് റോയ്‌സ് !

800x480_IMAGE63899463.jpg

ലണ്ടന്‍: ബ്രിട്ടീഷ് കാര്‍ നിര്‍മാതാക്കളായ റോള്‍സ് റോയിസ് കഴിഞ്ഞ വര്‍ഷം നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം. 2016ല്‍ 580 കോടി ഡോളറിന്റെ നഷ്ടമാണ് കന്പനി നേരിട്ടത്. ബ്രക്സിറ്റ് തീരുമാനത്തെ തുടര്‍ന്ന് പൗണ്ട് തകര്‍ച്ച നേരിട്ടതും സര്‍ക്കാരിന് വന്‍ തുക പി ഴയായി അടയ്ക്കേണ്ടിവന്നതുമാണ് കന്പനിയെ വന്‍ തകര്‍ച്ചയിലേക്കു നയിച്ചത്.2015ല്‍ 105 ദശലക്ഷം ഡോളര്‍ നേട്ടമുണ്ടാക്കിയ ശേഷമാണ് തൊട്ടടുത്ത വര്‍ഷം വന്‍ നഷ്ടത്തിലേക്കു കൂപ്പുകുത്തിയത്. സാന്പത്തിക വിപണിയിലെ ചാഞ്ചാട്ടം മറികടക്കാന്‍ എഴുതിത്തള്ളിയ പണവും പിഴ യിനത്തില്‍ സര്‍ക്കാരിലേക്ക് ഒടുക്കേണ്ടതുമായ 671 കോടി രൂപയും കഴിഞ്ഞ വര്‍ഷത്തെ നഷ്ടത്തില്‍ ഉള്‍പ്പെടും.ഈ നഷ്ടം തങ്ങളുടെ ബിസി നസിനെ ബാധിക്കില്ലെന്നും ഈ കണക്കുകള്‍ സാന്പത്തിക ക്രമീകരണങ്ങളു ടെ ഭാഗം മാത്രമാണെന്നും റോള്‍സ് റോയ്സ് സിഇഒ വാരന്‍ ഈസ്റ്റ് പ്രതികരിച്ചു.എയര്‍ബസുകള്‍ക്കും ബോയിംഗ് വിമാനങ്ങള്‍ക്കും എന്‍ജിനുകള്‍ നിര്‍മിച്ചുനല്‍കുന്നത് റോള്‍സ് റോയിസാണ്. ഹെന്റി റോയ്സ് 1884 ല്‍ തുടക്കമിട്ട കന്പനി ഇന്ന് ആഡംബര കാറുകളില്‍ എതിരാളികളില്ലാത്ത ശക്തിയാണ്.

Top