ബ്രേക്കിംഗ് ന്യൂസ്‌

നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

03-narendra-modi-at-srcc-600-e1494481921810.jpg

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ശ്രീലങ്കന്‍ സന്ദര്‍ശനം ഇന്ന് തുട ങ്ങും.ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ക്ഷണപ്രകാരം മേയ് 12 മുതല്‍ 14 വരെ കൊളംബോയില്‍ നടക്കുന്ന രാജ്യാന്തര ബുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ശ്രീല ങ്കയിലെത്തുന്നത്.

നൂറോളം രാജ്യങ്ങളില്‍ നിന്ന് 400 ല്‍ അധികം പ്രതിനിധികള്‍ അന്താരാഷ്ട്ര ബുദ്ധമത സമ്മേളനത്തില്‍ പങ്കെടുക്കും. ലങ്കന്‍ നേതാക്കളുമായും മോദി ചര്‍ച്ച നടത്തും.തമിഴ് ജനതയുടെ പുനരധിവാസം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. ശ്രീലങ്കയിലെ തമിഴ് വംശജരുമായും പ്രധാ നമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്

Top