BREAKING NEWS

നടി സനുഷയെ ട്രെയിനില്‍ വെച്ച്‌ ആക്രമിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍ !

onlookersmedia-580x365.jpg

കൊച്ചി: മലയാളത്തിലെ പ്രശസ്തയായ യുവനടി സനുഷയെ ട്രെയിനില്‍ വെച്ച്‌ ആക്രമിക്കാന്‍ ശ്രമിച്ചയാള്‍ പിടി യില്‍. തമിഴ്നാട് സ്വദേശി ആന്‍റോ ബോസ് ആണ് പിടിയിലായത്. ഇന്നലെ രാത്രി തിരുവനന്തപുരം-കണ്ണൂര്‍ മാവേലി എക്സ്പ്രസ്സില്‍ യാത്ര ചെയ്യവെയാണ് സംഭവം. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്‍റെ കൈ പിടിച്ചുവെച്ച്‌ ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും അവര്‍ പറഞ്ഞു.

തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന തന്നെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് അതിക്രമിക്കാന്‍ ശ്രമിച്ചതെന്ന് യു​വ​ന​ടി​ പ​രാ​തി നല്‍കി.നടിയുടെ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാ യിരുന്നു ആന്‍റോ ബോസ്.

ട്രെയിനിലുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിന് എത്തിയത്. വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്.മാനഭംഗശ്രമത്തിനാണ് ഇയാള്‍ ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Top