BREAKING NEWS

നടന്‍ കലാഭവന്‍ മണിയുടെ ജീവിത കഥ ; ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി !

56c239444bd35efa7e8e3916acf89a61.jpg

നടന്‍ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്ബോള്‍ മണിക്കൊരു ട്രൈബ്യൂട്ടായി സംവിധാ യകന്‍ വിനയനൊരുക്കുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് പുറത്തിറങ്ങി യത്. കലാഭവന്‍ മണിയായി വേഷമിടുന്ന നടന്‍ രാജാമണി ഓട്ടോയില്‍ വന്നിറങ്ങുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്.
മണി മരിച്ചിട്ടില്ലെന്ന് പറയുന്നത് കേള്‍ക്കാനാണ് മണിയെ സ്നേഹിക്കുന്ന ഓരോരുത്തരും ആഗ്രഹിക്കുന്നത്. ഇല്ല മണി മരിക്കില്ല. മലയാള സിനിമയ്ക്കായി നല്ലൊരു സംഭാവന നല്‍കിയാണ് മണി യാത്രയായത്. മലയാളികളുടെ മനസ്സില്‍ മണി ഇന്നും ജീവിക്കുന്നുണ്ട്… മണിയെ കൂടുതല്‍ അടുത്തറിയാന്‍ ചാലക്കുടിക്കാരന്‍ ചങ്ങാതിയെത്തുന്നു.

കലാഭവന്‍ മണിയുടെ ജീവിത കഥയെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാലക്കുടിക്കാ രന്‍ ചങ്ങാതി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. രാജാമണിയാണ് ചിത്രത്തില്‍ നായകനായെ ത്തുന്നത്. സ്റ്റേജ് ഷോകളിലൂടെ മിനി സ്ക്രീനിലെത്തിയ രാജാമണി ഒടുവില്‍ ബിഗ്സ്ക്രീനിലെത്തുകയായിരുന്നു.പട്ടി ണിയുടെയും ദാരിദ്ര്യത്തിന്റെയും നടുവില്‍ വളര്‍ന്ന യുവാവ് കുട്ടുക്കാലം മുതല്‍ക്കേ കലയെ സ്നേഹിച്ചു. ആദ്യം പ്രകൃതിയുടെ ശബ്ദങ്ങളെ അനുകരിച്ച യുവാവ് പിന്നീട് മനുഷ്യനെയും ഏറ്റവുമൊടുവില്‍ മറ്റു പലതിനെയും അനു കരിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ഈ യുവാവിലുണ്ടായ മാറ്റങ്ങളും അനുഭവങ്ങളുമാണ് ചിത്രപശ്ചാത്തലം.

ധര്‍മ്മജന്‍, വിഷ്ണു, സലിംകുമാര്‍, ജോജു ജോര്‍ജ്ജ്, ടിനി ടോം, ജനാര്‍ദനന്‍, കോട്ടയം നസീര്‍, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍, ജയന്‍, കലാഭവന്‍ സിനോജ്, ചാലി പാലാ, രാജാസാഹിബ്, സാജു കൊടിയന്‍, കലാഭവന്‍ റഹ്മാന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം. വിനയാ ണ് കഥയും തിരക്കഥയും, സംഭാഷണം ഉമ്മര്‍ കാരിക്കാടും നിര്‍വ്വഹിക്കും.

Top