BREAKING NEWS

നടൻ സഞ്ജയ് ദത്തിന് കോടികളുടെ സ്വത്ത് എഴുതിവെച്ച്‌ ആരാധിക വിടവാങ്ങി !

download-7.jpg

മുംബൈ: തന്റെ പ്രിയ താരത്തിനോടുള്ള ആരാധനമൂത്ത് തനിയ്ക്കുണ്ടായിരുന്ന സ്വത്ത് മുഴുവന്‍ സഞ്ജയ്ദത്തി നായി മരിക്കുന്നതിന് മുമ്ബ് എഴുതിവെച്ചിരിക്കുകയാണ് ഒരു ആരാധിക. മലബാര്‍ ഹില്ലിലെ താമസക്കാരിയായ നിഷി ഹരിഷ്ചന്ദ്ര ത്രിപാഠിയാണ് പ്രിയതാരം സഞ്ജയ് ദത്തിന് 10 കോടിയോളം വരുന്ന രൂപ എഴുതിവച്ചത്.

ജനുവരി 15 ന് മരിച്ച 62 കാരിയായ നിഷ സഞ്ജയ് ദത്തിന്റെ പേരാണ് നോമിനിയായി ബാങ്കിന് എഴുതിനല്‍കിയത്. മലബാര്‍ ഹില്ലിലെ ത്രിവേണി അപ്പാര്‍ട്ട്മെന്റിലെ ഒരു മൂന്നുമുറി ഫ്ലാറ്റിലാണ് നിഷി താമസിച്ചിരുന്നത്. എണ്‍പത് വയസുള്ള അമ്മക്കും മൂന്ന് സഹോദരങ്ങളുമാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്.

നിഷയുടെ താരാരാധനയുടെ ആഴം ബന്ധുക്കള്‍ക്ക് മനസിലായത് മരണാനന്തര പ്രാര്‍ത്ഥനാ യോഗത്തിന് ശേഷമാണ്. ജനുവരി 29 ന് മുംബൈ പൊലീസാണ് സഞ്ജയ് ദത്തിനെ വിവരമറിയിക്കുന്നത്. എന്നാല്‍ നിഷിയുടെ പണം തനിക്ക് വേണ്ടെന്നും അത് അവരുടെ കുടുംബത്തിന് ലഭിക്കേണ്ടതാണെന്നും സഞ്ജയ് ദത്ത് പറഞ്ഞു.

Top