BREAKING NEWS

നടി ആക്രമിക്കപ്പെട്ട സംഭവം ; സി.സി.ടി.സി ദൃശ്യങ്ങള്‍ പോലീസ് ദിലീപിന് കൈമാറി !

dileep-produced-in-court_d309ebaa-b57f-11e7-8276-b04a35b0fb2c.jpg

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സി.സി.ടി.സി ദൃശ്യങ്ങള്‍ പോലീസ് ദിലീപിന് കൈമാറി. നടിയുമായി വാഹ നം കടന്നുപോയ വഴിയിലെ ആറ് സി.സി.ടി.സി ദൃശ്യങ്ങളാണ് കൈമാറിയത്. ഇതോടൊപ്പം രണ്ട് പ്രതികളുടെ മൊ ബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും ദിലീപിന് കൈമാറിയിട്ടുണ്ട്.

മുന്‍പ് കേസിലെ പ്രതിയെന്ന നിലയില്‍ തനിക്ക് തെളിവുകളുടെ പകര്‍പ്പിനു അവകാശമുണ്ടെന്ന് ദിലീപ് അങ്കമാലി കോടതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പള്‍സര്‍ സുനി നടിയെ കാറില്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെ കേസിലെ 760 രേഖകള്‍ നല്‍കാന്‍ പോലീസ് സന്നദ്ധമാകുകയായിരുന്നു. നടിയുടെ സ്വകാര്യത സംരക്ഷിക്കാന്‍ പോലീസിന് ബാധ്യത ഉണ്ടെന്നുള്ള പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

നടി നല്‍കിയ മൊഴി അനുസരിച്ചുള്ള ദൃശ്യങ്ങളല്ല വീഡിയോയില്‍ ഉള്ളതെന്നും ഓടുന്ന വണ്ടിയില്‍ വെച്ചല്ല പീഡനം നടന്നിരിക്കുന്നതെന്നും മൊഴിയും ദൃശ്യങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ദിലീപ് രണ്ടാമ തും ഹര്‍ജി നല്‍കിയിരിക്കുന്നത്.

Top