BREAKING NEWS

നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി ഇന്ന് !

dileep-b.jpg.image_.784.410.jpg

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അനുബന്ധ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച ദൃശ്യങ്ങള്‍ നല്‍കണമെന്നാ വശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ അങ്കമാലി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.

നേരത്തെ ദിലീപിന് അനുബന്ധ രേഖകളും സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം നല്‍കിയിരുന്നു. എന്നാല്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കൈമാറാനാകില്ലെന്നാണ് പൊലീസിന്റെ നിലപാട്. ദൃശ്യങ്ങള്‍ നല്‍കുന്നത് നടിയുടെ സ്വകാര്യ ജീവിതത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നാണ് പ്രോസിക്യൂഷന്റെ പക്ഷം. അതേസമയം എല്ലാ പ്രതി കളും കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top