BREAKING NEWS

മുംബൈയുമായുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വിജയം !

4cd19d2039b6fd63309dcfe632245d99.jpg

മുംബൈ: ഡേവിഡ് ജയിംസിന്റെ കീഴില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മാജിക് പ്രകടനം തുടരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഇന്നലെ നടന്ന എവേ പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പിച്ചു. മത്സരത്തിന്റെ 23-മിനിറ്റില്‍ ഇയാന്‍ ഹ്യൂം നേടിയ വിവാദച്ചുവയുള്ള ഗോളാണ് മുംബൈ അരീനയില്‍ ബ്ലാസ്റ്റേഴ്സിനു ജയമൊരുക്കിയത്.

മുംബൈയെ കീഴടക്കിയതോടെ 10 മത്സരങ്ങളില്‍ നിന്ന് മൂന്നു ജയവും അഞ്ചു സമനിലയുമായി 14 പോയിന്റോടെ ആറാം സ്ഥാനത്തേക്ക് ഉയരാനും ബ്ലാസ്റ്റേഴ്സിനായി. അത്രതന്നെ പോയിന്റുള്ള മുംബൈയാണ് തൊട്ടുമുന്നില്‍ അഞ്ചാം സ്ഥാനത്ത്. 20 പോയിന്റുമായി ചെന്നൈയിന്‍ എഫ്.സി. തലപ്പത്ത് തുടരുന്ന പോയിന്റ് പട്ടികയില്‍ 18 പോയിന്റുള്ള ബംഗളുരുവാണ് രണ്ടാമത്.

ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ലീഗിലെ കരുത്തരായ ബംഗളുരു എഫ്.സിയെ പോയിന്റ് നിലയില്‍ അവസാന ക്കാരായ ഡല്‍ഹി ഡൈനാമോസ് അട്ടിമറിച്ചിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു സ്വന്തം തട്ടകത്തില്‍ ഡല്‍ഹിയുടെ ജയം. ഇതോടെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താമെന്ന ബംഗളുരു മോഹങ്ങള്‍ പൊലിഞ്ഞു.

കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരേ നേടിയ 3-1 ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേ ഴ്സ് ഇന്നലെ ഇറങ്ങിയത്. ആദ്യ മിനിറ്റു മുതല്‍ ആക്രമിച്ചു കളിച്ച അവര്‍ നിരവധി അവസരങ്ങള്‍ തുറന്നെടുത്തെ ങ്കിലും ഫിനിഷിങ്ങിലെ പോരായ്മകള്‍ ലീഡ് വൈകിപ്പിച്ചു.

ഇതിനിടെ ആസൂത്രിത നീക്കങ്ങളുമായി മുംബൈ തിരികെയെത്തിയതോടെ മത്സരം ആവേശകരമായി. ആക്രമണവും പ്രത്യാക്രമണവുമായി ചടുലമായ മത്സരത്തിന്റെ 23- മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍. റഫറി യുടെ പിഴവാണ് ഗോളിനു കാരണം. മുംബൈ ഗോള്‍മുഖത്തേക്ക് ഒരു പ്രത്യാക്രമണം നടത്തുന്നതിനിടെ മാര്‍ക്ക് സിഫ്നിയോസിനെ വീഴ്ത്തിയതിന് റഫറി ഫ്രീകിക്ക് വിധിച്ചു. റഫറിയുടെ വിസിലിനു തൊട്ടുപിന്നാലെ തന്നെ കറേജ് പെക്കൂസണ്‍ കിക്കെടുക്കുകയും പന്ത് ഹ്യൂമിന് മറിച്ചു നല്‍കുകയും ചെയ്തു. ഫ്രീകിക്കിനായി തയാറെടു ക്കുകയായിരുന്ന മുംബൈ പ്രതിരോധനിരയ്ക്ക് എന്താണ് സംഭവിക്കുന്നതെന്നു മനസിലാകും മുമ്ബേ ഹ്യൂം പന്ത് വലയിലെത്തിച്ചിരുന്നു.

ഫ്രീകിക്ക് അതിവേഗം എടുക്കുന്നത് കുറ്റകരമല്ലെങ്കിലും പെക്കൂസണ്‍ കിക്കെടുത്തത് ഫ്രീകിക്കിന് ആധാരമായ ഫൗള്‍ നടന്ന സ്ഥലത്തിന് ഏറെ മുന്നിലായിരുന്നു. ഈ സാഹചര്യത്തില്‍ റഫറിക്ക് കിക്ക് വീണ്ടുമെടുക്കാന്‍ നിര്‍ദേശിക്കാ മായിരുന്നു. കൂടാതെ പെക്കൂസന്റെ പാസ് സ്വീകരിക്കുമ്ബോള്‍ ഹ്യൂം വ്യക്തമായും ഓഫ്സൈഡുമായിരുന്നു. മുംബൈ താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും റഫറി വഴങ്ങിയില്ല.

ഒരു ഗോള്‍ ജയം നേടിയെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ-മധ്യനിര ഒരിക്കല്‍ കൂടി പരാജയപ്പെടുന്ന കാഴ്ചയാണ് മുംബൈയില്‍ കണ്ടത്. വളരെ വേഗത്തില്‍ പന്ത് എത്തിച്ചു നല്‍കിയെങ്കിലും ആസൂത്രിത നീക്കങ്ങള്‍ ഒരുക്കിയെടു ക്കുന്നതില്‍ മധ്യനിര പരാജയപ്പെട്ടപ്പോള്‍ നിര്‍ലോഭം ലഭിച്ച പന്തുകള്‍ കൃത്യമായി ഫിനിഷ് ചെയ്യുന്നതില്‍ മുന്നേറ്റ നിരയും പിന്നിലായി.

അതേസമയം മികച്ച പ്രകടനവുമായി ടീമിനെ രക്ഷിച്ചത് നായകന്‍ സന്ദേശ് ജിങ്കന്‍ നയിച്ച പ്രതിരോധനിരയാണ്. മുംബൈയ്ക്കായി തിയാഗോ സാന്റോസ്-എവര്‍ട്ടണ്‍ സാന്റോസ്-അഖിലെ എമ്മാന ത്രയം നടത്തിയ ആക്രമണ ങ്ങള്‍ സമര്‍ഥമായി ചെറുത്ത പ്രതിരോധം ഗോളെന്നുറച്ച നാലോളം ശ്രമങ്ങള്‍ രക്ഷിച്ചെടുക്കുകയും ചെയ്തു. ഇതില്‍ രണ്ടു ഗോള്‍ലൈന്‍ സേവുകളും ഉള്‍പ്പെടും.

ബുധനാഴ്ചയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. അന്ന് മുന്‍ പരിശീലകന്‍ സ്റ്റീവ് കോപ്പലിന്റെ ജംഷഡ്പൂര്‍ എഫ്.സിയെയാണ് നേരിടുക. അതില്‍ ജയിക്കാനായാല്‍ ലീഗില്‍ ആദ്യ നാലില്‍ എത്താനും ബ്ലാസ്റ്റേഴ്സിനാകും.
ബംഗളുരു ഞെട്ടി ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ആതിഥേയരായ ഡല്‍ഹി ഡൈനാമോസ് മറുപടി ഇല്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബംഗളുരു എഫ്.സിയെ അട്ടിമറിച്ചു.

ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം 72 ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്തെയും ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റില്‍ പെനാല്‍റ്റി മുതലാക്കി ഗുയോണ്‍ ഫെര്‍ണാണ്ടസും ഡല്‍ഹിയ്ക്ക് ഗോളുകള്‍ സമ്മാനിച്ചു.സീസണി ല്‍ പ്രതീക്ഷ അവസാനിപ്പിച്ചു നിന്നിരുന്ന ഡല്‍ഹിക്ക് ഈ ജയം പുതുജീവന്‍ നല്‍കി. ഡല്‍ഹിയുടെ ആദ്യത്തെ സ്വ ന്തം തട്ടകത്തിലെ വിജയം ആണിത്. രണ്ടു ടീമുകളുടേയും പോയിന്റ് പട്ടികയിലെ സ്ഥാനത്തിനു മാറ്റമൊന്നും ഇല്ല.

Top