ബ്രേക്കിംഗ് ന്യൂസ്‌

മുഖ്യമന്ത്രി കുരിശ് കണ്ട് പേടിച്ചെന്ന് പിടി തോമസ്

Congress-deserves-Idukki-seat-P-T-Thomas19-e1494585314194.jpg

തിരുവനന്തപുരം: കുരിശ് കണ്ട് പേടിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പി.ടി തോ മസ്. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച്‌ അടിയന്തരപ്രമേയത്തിന് അനുമതി തേടി നിയമസഭയില്‍ സംസാരിക്കുകയായിരുന്നു പിടി. മൂന്നാര്‍ കൈയേറ്റം ഒഴിപ്പക്കലില്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രി അതിന് മുന്നെ മാര്‍ച്ച്‌ 27 ന് വിളിച്ച യോഗത്തി ല്‍ ഏലമലക്കാടുകള്‍ വനഭൂമി എന്നത് മാറ്റി റവന്യു ഭൂമിയാക്കി മാറ്റാന്‍ തീരുമാനിച്ചു.

ഇടുക്കി എം.പി അടക്കമുള്ളവരുടെ കൈയേറ്റങ്ങള്‍ക്ക് സാധുത നല്‍കാനുള്ള നീക്കമാണ് നടക്കുന്ന തെന്നും പിടി കുറ്റപ്പെടുത്തി. എന്നാല്‍ പിടി തോമസ് പുകമറ സൃഷ്ടി്ക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. പട്ടയ വിതരണം തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിക്കുന്നു. എം.പിയാ യി ജയിച്ചതിന്റെ പേരില്‍ ജോയ്സ് ജോര്‍ജിനോട് വൈരാഗ്യം പാടില്ല. എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കാര്യമായ കൈയേറ്റം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഎമ്മുകാരാണ് മൂന്നാറിലെ പ്രധാന കൈയേറ്റക്കാെന്നും അവരെ ഒഴിപ്പിക്കാന്‍ റവന്യുമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭ യില്‍ നിന്നിറങ്ങിപ്പോയി.

Top