BREAKING NEWS

സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക ഉപയോഗിച്ച്‌ ഷോപ്പിങ് ; മൗറീഷ്യസ് ആദ്യ വനിതാ പ്രസിഡന്റ് രാജിക്കൊരുങ്ങുന്നു !

57692_L_Dr-Ameenah-Gurib-Fakim.jpg

മൗറീഷ്യസ് ആദ്യ വനിതാ പ്രസിഡന്റ് അമീന ഗരീബ് ഫക്കീം സ്ഥാനമൊഴിയുന്നു. സാമ്ബത്തീക ക്രമക്കേട് ആരോ പിച്ചാണ് ഇവര്‍ രാജിക്ക് ഒരുങ്ങുന്നത്. സേവന പ്രവര്‍ത്തനങ്ങള്‍ക്കായുള്ളു ഫണ്ട് വ്യക്തി പരമായ ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചുവെന്ന് ഉയര്‍ത്തിക്കാണിച്ചതിനേത്തുടര്‍ന്നാണ് രാജി.അടുത്ത ആഴ്ച ഇവര്‍ രാജിവെക്കുമെന്നാണ് പ്രധാന മന്ത്രി പ്രവീന്ത് ജുഗ്നൗത്ത അറിയിച്ചത്. ലണ്ടന്‍ ആസ്ഥാനമായ സന്നദ്ധസംഘടന നല്‍കിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോ ഗിച്ച്‌ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങിയെന്നാണ് ആരോപണമുയര്‍ന്നത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പ്രാദേശിക ചാനലാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. എന്നാല്‍, അമീന ആരോ പണം തെറ്റാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്നും ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ രാജി സന്നദ്ധത അറിയിക്കുകയായിരുന്നു.മൊറീഷ്യസിന്റെ 50 താമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ശേഷം ഈ മാസം 12ന് സ്ഥാനമൊഴിയുമെന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ട്. 2015ലാണ് ആദ്യ മൗറീഷ്യന്‍ വനിത പ്രസിഡന്റായി അമീന അധി കാരത്തില്‍ വന്നത്.

Top