ബ്രേക്കിംഗ് ന്യൂസ്‌

മൊട്ട രാജേന്ദ്രനുമായുള്ള ചുംബന രംഗം ചെയ്യാന്‍ വിസമ്മതിച്ച്‌ നടി

download-85-e1494407578820.jpg

ഒരു ചുംബനത്തിന്റെ പേരില്‍ തമിഴില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന മോഹന എന്ന ചിത്രം വാര്‍ത്ത യാകുന്നു.ചിത്രത്തിലെ നായിക മലയാളി നടി കല്യാണിയാണ് താരം ചിത്രത്തില്‍ മൊട്ട രാജേന്ദ്രനുമാ യുള്ള ചുംബന രംഗം ചെയ്യാന്‍ വിസമ്മതിച്ചതാണ് വാര്‍ത്തയായിരിക്കുന്നത്.പവര്‍സ്റ്റാര്‍ ശ്രീനിവാസ ന്‍ നായകനാകുന്നത്.

ഈ സിനിമയില്‍ മൊട്ടരാജേന്ദ്രന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കല്യാണി ചുംബിക്കുന്നൊരു രംഗമുണ്ടായിരുന്നു. സ്വപ്നത്തില്‍ നടക്കുന്നൊരു രംഗമാണ്. ലിപ്ലോക്ക് രംഗമൊന്നുമല്ല. ഒരു സാധാ രണ ചുംബനരംഗം.കഥ മുമ്പേ കേള്‍ക്കാതിരുന്ന കല്യാണിയ്ക്ക് ഷൂട്ടിങിനിടെയാണ് ഈ സീക്വന്‍സ് സംവിധായകന്‍ വിവരിച്ചുകൊടുത്തത്.

രംഗം കേട്ടതും കല്യാണി കരഞ്ഞുകൊണ്ട് ഓടുകയായിരുന്നു. ഈ ചിത്രത്തില്‍ ഇനി അഭിനയിക്കി ല്ലെന്നും പറഞ്ഞ് ഒരു മുറിയും പൂട്ടി കരയുകയായിരുന്നു നടി. പിന്നീട് സംവിധായകന്‍ ആനന്ദ് എത്തി നടിയെ സമാധാനിപ്പിക്കുകയും ആ രംഗം ചിത്രീകരിക്കുന്നില്ലെന്ന് അറിയിച്ചതോടെയുമാണ് നടിയ്ക്ക് ആശ്വാസമായത്.

Top