BREAKING NEWS

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ സാന്നിധ്യമറിയിച്ച് എംഫോണ്‍ !

mphone-6.jpg

ലോകത്തിലെ തന്നെ ടെലികമ്യൂണിക്കേഷന് രംഗത്തിലെ പുതിയ മാറ്റങ്ങള്‍ക്കു വേദിയാകുന്ന, ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഇത്തവണ ഇന്ത്യയില്‍ നിന്നുള്ള മലയാളികളുടെ സ്വന്തം എംഫോണും ചര്‍ച്ചയാകുന്നു. ഇന്ത്യയില്‍ നിന്നും ഹാന്‍ഡ്സെറ്റ് നിര്‍മാണ രംഗത്തെ കമ്പനികളിൽ നിന്നും മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലേക്ക് ക്ഷണം ലഭിച്ച രണ്ടു കമ്ബനികളില്‍ ഒന്നാണ് എംഫോണ്‍.

വര്‍ഷം തോറുംടെലികമ്യൂണിക്കേഷന്‍ രംഗത്തുള്ള ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കളും, സേവന ദാതാക്കളും, സാങ്കേ തിക ഗവേഷണ വിദഗ്ധരും, വിപണി ഗവേഷകരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന വാര്‍ഷിക കോണ്‍ഫറന്‍സ് ആണ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്. 2016ല്‍ മൊബൈല്‍ ഹാന്‍ഡ്സെറ്റ് രംഗത്ത് കാലുറപ്പിച്ച എംഫോണിനു രണ്ടാമത്തെ വര്‍ഷം തന്നെ മൊബൈല്‍ കോണ്‍ഗ്രെസ്സിലേക്കു ക്ഷണം ലഭിച്ചു. എംഫോണ്‍ ഗവേഷണ ടീം സ്വന്തമായി രൂപപ്പെടുത്തിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ MUOSനു കഴിഞ്ഞ വര്ഷം വേള്‍ഡ് മൊബൈല്‍ കൗണ്‍സിലിന്റെ അംഗീകാ രം ലഭിച്ചിരുന്നു. തുടര്‍ന്നാണ് കമ്ബനിക്കു ബാഴ്സലോണയിലേക്കുള്ള ക്ഷണം ലഭിക്കുന്നത്.

ഡിജിറ്റല്‍ മേഖലയിലെ പുതിയ ചലനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നെറ്റ്വര്‍ക്ക് സുരക്ഷ, കറന്‍സി രഹിത സമൂഹം തുടങ്ങി ആനുകാലികവും ഏറ്റവും നൂതനമായ ശാസ്ത്ര സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതവുമായ വിവിധ വിഷയങ്ങളില്‍ ആഗോള തലത്തിലുള്ള വിദഗ്ദ്ധര്‍ സമ്മേളിക്കുന്ന മൊബൈല്‍ കോണ്‍ഗ്രസ് ഈ മേഖലക ളിലെ ഭാവി സാധ്യതകളും വിലയിരുത്തുന്നു. പ്രമുഖ ടെലികോം, മൊബൈല്‍ ഹാന്‍ഡ്സെറ്റ് കമ്ബനികളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് വിവിധ ചര്‍ച്ചകള്‍ നയിക്കുന്നത്.

ലോകം 5G ഫോണ്‍ നിര്‍മാണ രംഗത് ചുവടുവെക്കുന്ന ഈ കാലത്ത് എംഫോണും ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുമായി വരുന്നു എന്നതുകൊണ്ടാണ് എംഫോണിനും മൊബൈല്‍ കോണ്‍ഗ്രസിലേക്ക് ക്ഷണം ലഭിച്ചത്. ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങള്‍, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളില്‍ ഒമ്ബതോളം മോഡലുകള്‍ അവതരിപ്പിച്ചിട്ടുള്ള എംഫോണിന്റെ ഏറ്റവും പുതിയ മോഡലുകള്‍ ഏപ്രിലില്‍ വിപണിയില്‍ ഇറങ്ങുകയാണ്..

മൊബൈല്‍ കോണ്‍ഗ്രസില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള സാങ്കേതിക വിദഗ്ദ്ദരാണ് എംഫോണിനെ പ്ര തിനിധീകരിച്ചു പങ്കെടുക്കുന്നത്. മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മാണ മേഖലയില്‍ ലോകമെമ്ബാടും വരുന്ന സാങ്കേ തിക മാറ്റങ്ങള്‍ എംഫോണ്‍ ഏറെ പ്രതീക്ഷിച്ചയോടെയാണ് നോക്കിക്കാണുന്നതെന്നും ഈ മാറ്റങ്ങളുടെ ഗുണഫല ങ്ങള്‍ ഉടന്‍ തന്നെ ഉപഭോക്താക്കളിലേക്കെത്തിക്കാനാവുമെന്നു എംഫോണ്‍ പ്രതീക്ഷിക്കുന്നതായും ബാഴ്സലോണ യില്‍ എംഫോണ്‍ ടീമിനെ നയിക്കുന്ന ചെയര്മാന് റോജി അഗസ്റ്റിന്‍ പറഞ്ഞു. കമ്ബനിയുടെ നിലവില്‍ വിപണിയി ലുള്ള ഏറ്റവും പുതിയ മോഡലായ എംഫോണ്‍ 7s മൊബൈല്‍ കോണ്‍ഗ്രസിലെ പ്രദര്‍ശന നഗരിയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു. മൊബൈല്‍ കോണ്‍ഗ്രസിലെ അനുഭവങ്ങള്‍ പുതിയ മോഡലുകളുടെ ഗവേഷണ ങ്ങള്‍ വളരെ സഹായകരം ആയിരുന്നുവെന്നും റോജി അഗസ്റ്റിന്‍ പറഞ്ഞു.

Top