ബ്രേക്കിംഗ് ന്യൂസ്‌

20 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയുമായി വിവോ വി5എസ്

Vivo-V5s-1024x600-e1493446336636.jpg

സെല്‍ഫിക്ക് പ്രാധാന്യം നല്‍കുന്ന തങ്ങളുടെ പുതിയ ഫോണായ വി5എസ് ചൈനീസ് നിര്‍മാതാ ക്കളായ വിവോ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫോണിന് 18,990 രൂപയാണ് ഇന്ത്യയിലെ വില.
20 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ തന്നെയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം. ‘മൂണ്‍ലൈറ്റ് ഗ്ലോ’ ഫ്രണ്ട് ലൈറ്റുമായാണ് ഫോണ്‍ എത്തുന്നത്. 5.5 ഇഞ്ച് ഡിസ്പ്ലേയുമായി എത്തുന്ന വി 5എ സിന് 4 ജിബിയുടെ റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്.

ഫോണിനായുള്ള പ്രീ ഓര്‍ഡര്‍ ആരംഭിച്ചിട്ടുണ്ട്. മെയ് ആറു മുതല്‍ ലഭ്യമായി തുടങ്ങും. വിവോ വി5എസിന്റെ മാറ്റ് ബ്ലാക്ക് നിറത്തിലുള്ള വേരിയന്റാകും ഇപ്പോള്‍ ലഭ്യമാകുക. ഗോള്‍ഡ് നിറ ത്തിലുള്ള വേരിയന്റ് മെയ് 20 മുതലേ വില്‍പനയ്ക്ക് എത്തൂ.

പ്രധാന സവിശേഷതകള്‍
5.5 ഇഞ്ച് എച്ച്‌ഡി ഐപിഎസ് ഡിസ്പ്ലേ ,20 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ,13 മെഗാപിക്സല്‍ റിയര്‍ ക്യാമറ,1.5 ഗിഗാഹെര്‍ട്സ് ഒക്ടാ-കോര്‍ പ്രൊസസര്‍ ,4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് ,ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മെലോ ഒഎസ്,3000 എംഎഎച്ച്‌ ബാറ്ററി

Top