BREAKING NEWS

മട്ടന്നൂരില്‍ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകന് സിപിഎമ്മിന്റെ വധഭീഷണി !

download-144-e1502522841695.jpg

കണ്ണൂര്‍ : മട്ടന്നൂരില്‍ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകന് വധ ഭീഷണി. നെല്ലൂന്നി ശാഖാ മുഖ്യശിക്ഷക് ശരത്തിനാണ് സിപിഎമ്മിന്റെ ഭീഷണി.

ശരത്തിന്റെ വാഹനം കേടു വരുത്തിയ സിപിഎമ്മുകാര്‍ അടുത്തത് നീയാണെന്ന് വാഹനത്തി ല്‍ എഴുതി വയ്ക്കുകയും ചെയ്തു . നേരത്തെ രണ്ടു പ്രാവശ്യം ശരത്തിന്റെ വീട്ടിനു മുന്നില്‍ റീത്തുവച്ചും ഭീഷണി ഉയര്‍ത്തിയിരുന്നു.

മട്ടന്നൂര്‍ തെരഞ്ഞെടുപ്പില്‍ 24 ആം നമ്ബര്‍ ബൂത്ത് ഏജന്റായിരുന്നു ശരത്ത്. കള്ളവോട്ട് ചെ യ്യാനെത്തിയവരെ ചലഞ്ച് ചെയ്തതുമായി ബന്ധപ്പെട്ട് സ്ഥലത്തെ സി.പി.എം പ്രവര്‍ത്തകര്‍ ശരത്തിനെ ഭീഷണിപ്പെടുത്തിയിരുന്നു. ശരത്തിന്റെ ഇടപെടല്‍ കൊണ്ട് സിപിഎമ്മിന് പത്തില ധികം കള്ളവോട്ടുകള്‍ ചെയ്യാന്‍ സാധിച്ചില്ലെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

ഇതില്‍ പ്രകോപിതരായ സി.പി.എം പ്രവര്‍ത്തകര്‍ ശരത്തിനെതിരെ ആക്രമണ ഭീഷണി മുഴ ക്കിയിരുന്നു. ഒടുവില്‍ പൊലീസെത്തിയതിനു ശേഷമാണ് ശരത്തിന് വീട്ടില്‍ പോകാന്‍ സാധി ച്ചത് . തുടര്‍ന്നാണ് വാഹനം ആക്രമിച്ചത് . ആര്‍.എസ്.എസ് പ്രവര്‍ത്തകനായതിനു ശേഷം ശരത്തിനെതിരെ ഫോണിലൂടെയും അല്ലാതെയും നിരന്തരം ഭീഷണികള്‍ ഉയര്‍ന്നിരുന്നു.

സിപിഎമ്മിന്റെ സ്വാധീന കേന്ദ്രമായ മട്ടന്നൂരില്‍ ഒന്‍പതിടത്ത് ബിജെപി രണ്ടാം സ്ഥാനത്തെ ത്തിയിരുന്നു . ഇതില്‍ രണ്ടിടത്ത് എല്‍ഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയിരുന്നു. സ്വാധീന മേഖലകളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാകുന്നവര്‍ക്കെതിരെ സി.പി.എം ഭീഷ ണിയും അക്രമവും പതിവാണെന്ന് ശരത് പറഞ്ഞു.

എസ്‌എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ശരത്ത്, ആര്‍എസ്‌എസുമായി അടുക്കുന്നത് പഠനകാല ത്തിന് ശേഷമാണ്. കമ്മ്യൂണിസ്റ്റ് കുടുംബമായിരുന്ന ശരത്തിന്റെ കുടുംബം നിലവില്‍ ബിജെ പിക്ക് ഒപ്പമാണ്. ഇതോടെയാണ് പ്രകോപിതരായ പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകര്‍ തനിക്കെതിരെ നിരന്തരമായി അക്രമം അഴിച്ചുവിടുന്നത്. ശരത്ത് പറയുന്നു.

സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി. പത്താം തിയതി രാത്രിയിലായിരുന്നു സംഭവം. മട്ടന്നൂര്‍ മുനിസിപ്പാലിറ്റി തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രദേശത്ത് ഒരു മാസത്തോളമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രദേശത്ത് കൂടുതല്‍ പൊലീസ് സന്നാഹത്തെ വിന്യസി ച്ചിട്ടുണ്ടെങ്കിലും ഇരുഭാഗത്തു നിന്നും പ്രകോപനം തുടരുകയാണ്. ഇന്നലെ രാത്രി ബ്രാഞ്ച് സെ ക്രട്ടറിയുടെ സഹോദരന്റെ കാറ് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ തകര്‍ത്തതായും പരാതിയുണ്ട്.

Top