ബ്രേക്കിംഗ് ന്യൂസ്‌

മമ്മൂട്ടി യുടെ തമിഴ്ചിത്രം പേരന്‍പ് റിലീസിന് തയാറെടുക്കുന്നു

0-1.jpg

മമ്മൂട്ടി തമിഴ് സിനിമാ ലോകത്ത് തിരിച്ചെത്തുന്ന ചിത്രം പേരന്‍പ് റിലീസിന് തയാറെടുക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷമാണ് അമുദന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി തമിഴ്ക ത്തേക്ക് എത്തുന്നത്. അഞ്ജലി അമീറാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. ചിത്രം മൊഴിമാറ്റം നടത്തി മലയാളത്തിലും പ്രദര്‍ശനത്തിനെത്തിക്കുന്നുണ്ട്.

ഒരു ആഗോള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം മലയാളി പ്രേക്ഷകര്‍ക്കും സ്വീകാര്യമാകുമെന്ന വിലയിരുത്തലില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം മലയാളത്തില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചത്. സംവി ധായകന്‍ റാം വര്‍ഷങ്ങളോളമാണ് അദ്ദേഹത്തിന്റെ ഡേറ്റിനായി കാത്തിരുന്നത്. ഈ കഥാപാത്ര ത്തെ മമ്മൂട്ടിയോളം മനോഹരമാക്കാന്‍ മറ്റൊരാള്‍ക്ക് സാധിക്കില്ല എന്നു ഉറപ്പുള്ളതിനാലാണിത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത്. എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്.

Top