BREAKING NEWS

മലയാള സിനിമ നവതി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങു അപഹാസ്യം ; വിനായകന്‍ !

dc-Cover-ku0ebdcaebvd534t8seb0aqup3-20170309230545.Medi_.jpg

തിരുവനന്തപുരം: മലയാള സിനിമ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനചടങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് വിനായകന്‍. പരിപാടി നടന്നതറിഞ്ഞത് ചടങ്ങിന്റെ ബ്രോഷര്‍ കണ്ടാണെ ന്നും 90 വര്‍ഷത്തെ മലയാള സിനിമാ ചരിത്രത്തെ ഇത്ര ചെറുതാക്കി അപഹാസ്യമാക്കരുതായിരുന്നെന്നും വിനായ കന്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

ഇന്ത്യന്‍ സിനിമക്ക് അഭിമാനമായി ലോക നിലവാരത്തിലുള്ള നല്ല സിനിമകള്‍ നിര്‍മ്മിക്കപ്പെട്ട നാടാണിതെന്നും പക്ഷേ ഈ ചടങ്ങിന്റെ സംഘാടകര്‍ വളരെ നിസ്സാരമായും എത്ര ഗൗരവക്കുറവോടെയുമാണഅ എത്ര മോശമായാ ണ് സിനിമയെ കാണുന്നതെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.

നല്ല സിനിമയില്‍ പ്രവര്‍ത്തിച്ച, നല്ല സിനിമക്കുവേണ്ടി ജീവിച്ച ഒരുപാട് പേരെ അറിയിക്കുകയെങ്കിലും ചെയ്യണമാ യിരുന്നു. വിളിച്ചിരുന്നെങ്കില്‍ സദസിലെങ്കിലും അവര്‍ക്ക് ചെന്നിരിക്കാമായിരുന്നല്ലോ. ബ്രോഷറില്‍ നിറയെ ചില പാട്ടുകാരുടെ ചിത്രങ്ങള്‍ മാത്രമാണ് കണ്ടത്. ആഘോഷമെന്ന പേരില്‍ സംഘാടകര്‍ നടത്തിയത് ഗാനമേളയാണ്.

ഗാനമേളയല്ല സര്‍ സിനിമ. നിങ്ങള്‍ മലയാള സിനിമയെ അപമാനിക്കുകയായിരുന്നു. മലയാള സിനിമയുടെ ചരിത്ര ത്തെയും സാംസ്കാരിക പാരന്പര്യത്തേയും സിനിമയെ സിനിമയാക്കിയ കടന്നുപോയ കലാകാരന്‍മാരെയും അപ മാനിക്കുകയായിരുന്നു’ വിനായകന്‍ പറഞ്ഞു.

Top