ബ്രേക്കിംഗ് ന്യൂസ്‌

മലയാളികളുടെ സ്വന്തം എംഫോണ്‍ മൂന്ന് സ്മാര്‍ട്ട് ഫോണ്‍ മോഡലുകളുമായി ലോഞ്ച് ചെയ്തു

mphone_145683319114_650x425_030116052349.jpg

ദുബൈ: സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ മികവുമായി കേരളത്തില്‍ നിന്നുള്ള എംഫോണ്‍ മൂന്ന് പുതു മോഡലുകളുമായി ലോഞ്ച് ചെയ്തു. ദുബൈയ് അല്‍ മംസാര്‍ പാര്‍ക്കില്‍ 50,000 ത്തിലധികം ആളുകള്‍ പങ്കെടുത്ത പ്രൗഡഗംഭീരമായ ചടങ്ങിലാണ് എംഫോണ്‍ സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചത്.
എംഫോണ്‍ 8, എംഫോണ്‍ 7പ്ലസ്, എംഫോണ്‍ 6 എന്നീ മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. www.mphone.in എന്ന സൈറ്റിന് പുറമേ ഫ്‌ലിപ്പ്കാര്‍ട്ട,് ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ വിപണികളിലും ദുബൈയ്, ഷാര്‍ജ, സൗദി, ഒമാന്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് നാടുകളിലും ശ്രീലങ്ക, മലേഷ്യ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് ഫോണുകള്‍ ആദ്യഘട്ടത്തില്‍ എത്തിക്കുന്നത്.
സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ ചരിത്രത്തില്‍ ആദ്യമായി ഓപ്പണ്‍ സ്‌റ്റേജ് ലോഞ്ചാണ് എംഫോണ്‍ സംഘടിപ്പിച്ചത്. പ്ര ശസ്ത ബോളിവുഡ് പിന്നണിഗായിക സുനീതി ചൗഹാന്റെ നേതൃത്വത്തില്‍ നടന്ന മ്യൂസിക് ഷോയും പരിപാടിയോടു അനുബന്ധിച്ച് നടന്നു.

Top