ബ്രേക്കിംഗ് ന്യൂസ്‌

മലയാളി യുവാവിന് ദുബായ് പൊലീസിന്റെ ആദരവ് !

Untitled-38-e1502365262276.jpg

ദുബായ്: വഴിയരികില്‍ നിന്നും കളഞ്ഞുകിട്ടിയ പണം തിരികെ ഏല്‍പ്പിച്ച മലയാളിക്ക് ദുബാ യ് പൊലീസിന്റെ ആദരം. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി ജുലാഷ് ബഷീറാണ് കളഞ്ഞു കിട്ടിയ പണം തിരികെ നല്‍കി മാതൃകയായത്. ബര്‍ദുബായ് റഫയിലെ റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ ചെറിയ ബാഗ് തുറന്ന് നോക്കിയപ്പോള്‍ 24000 ദിര്‍ഹവും ചാര്‍ജ് ഇല്ലാത്ത ഒരു പഴയ മൊബൈല്‍ ഫോണും കണ്ടു.

ഉടന്‍ ദുബായ് പൊലീസിനെ വിളിച്ച്‌ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ബാഗ് ഏറ്റു വാങ്ങി. റഫ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ഫോണ്‍ ചാര്‍ജ് ചെയത് അതില്‍ കണ്ട ഒരു നമ്ബരില്‍ വിളിക്കുകയായിരുന്നു.

മറുതലയ്ക്കല്‍ ഫോണെടുത്ത ശിവകുമാര്‍, തന്റെ സ്ഥാപനത്തിലെ പാചകക്കാരന്‍ ശെല്‍വരാ ജിന്റേതാണ് ബാഗെന്ന് സ്ഥിരീകരിച്ചു. തമിഴ്നാട് നാഗപട്ടണം സ്വദേശിയാണ് ശെല്‍വരാജ്. പണം നഷ്ടപ്പെട്ടതോടെ രക്തസമ്മര്‍ദം കൂടി മുറിയില്‍ കിടക്കുകയായിരുന്നു ശെല്‍വരാജ്. പിന്നീ ട് ഇവര്‍ പൊലിസ് സ്റ്റേഷനിലെത്തി പണം കൈപറ്റുകയായിരുന്നു.

Top