BREAKING NEWS

മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ അഗ്നിബാധ; മൂന്നു മരണം; നിരവധി പേര്‍ക്ക് പരുക്ക് !

maharashtra.jpg

പള്‍ഘര്‍: മഹാരാഷ്ട്രയിലെ പള്‍ഘറില്‍ ഒരു സ്വകാര്യ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ അഗ്നിബാധയില്‍ മൂന്നു പേര്‍ മരിച്ചു. 14 പേര്‍ക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാത്രിയുണ്ടായഅഗ്നിബാധയ്ക്കു പിന്നാലെ നിരവധി സ്ഫോടനങ്ങളും ഫാക്ടറിയില്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഫോടന ശബ്ദം കേട്ടതായും നിരവധി വീടുകളും കെട്ടിടങ്ങളും കുലുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

വലിയ ബോംബ് പൊട്ടുന്നതിന് സമാനമായ ശബ്ദമാണ് കേട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഫാക്ടറിയിലെ ബോയ് ലർ മുറിയിലാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക സൂചന. ഫാക്ടറിക്കുള്ളില്‍ അറ്റകുറ്റപ്പണി നടക്കുന്ന തിനിടെയാണ് അപകടമെന്നും കരുതുന്നു. അതേസമയം, സ്ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമല്ല.

Top