BREAKING NEWS

മാറ് മറയ്ക്കാതെ മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രം ഗൃഹലക്ഷ്മിക്കെതിരെ കേസ് !

Resize.jpg

കൊല്ലം: മറച്ചുപിടിക്കാതെ മുലയൂട്ടിയ മോഡലിനെ കവര്‍ചിത്രമാക്കി ഈ ലക്കമിറങ്ങിയ ‘ഗൃഹലക്ഷ്മി’ മാഗസി നെതിരെ പരാതി. ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രത്തിനെതിരെ പരാതിയുമായി അഭിഭാ ഷകന്‍.മുലയൂട്ടുന്ന അമ്മ മാരെ തുറിച്ചുനോക്കുന്നതിനെതിരെ നടത്തുന്ന ക്യാമ്ബയിന്‍റെ ഭാഗമായാണ് ഗൃഹലക്ഷ്മി മാറ് മറയ്ക്കാതെ മുല യൂട്ടുന്ന സ്ത്രീയുടെ ചിത്രം കവര്‍ പേജില്‍ പ്രസിദ്ധീകരിച്ചത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ചിത്രം പ്രസിദ്ധീകരിച്ചു എന്നാരോപിച്ച്‌ അഭിഭാഷകനായ വിനോദ് മാത്യു വില്‍സണ്‍ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. കോടതി കേസ് ഫയലില്‍ സ്വീകരി ച്ചു. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ പി .വി ഗംഗാധരന്‍, പി.വി ചന്ദ്രന്‍, എം പി ഗോപിനാഥ്‌ എന്നിവര്‍ക്കെ തിരെയാണ് കേസ്. കവര്‍ ചിത്രത്തിന് മോഡലായ ജിലു ജോസഫിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

‘കേരളത്തോട് അമ്മമാര്‍, തുറിച്ചുനോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം’ എന്ന തലക്കെട്ടോടെ മാതൃഭൂമിയുടെ വനി താ പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മിയുടെ പുതിയ ലക്കത്തിന്‍റെ കവര്‍ പേജ് വൈറലായിരുന്നു. അഡ്വ. ജോളി അലക്സാണ് പരാതിക്കാരന് വേണ്ടി കോടതിയില്‍ ഹാജരായത്. രണ്ട് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റ മാണിതെന്ന് പരാതിക്കാരനായ വിനോദ് മാത്യു വില്‍സണ്‍ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇത് ഇപ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു . കേസ് മാര്‍ച്ച്‌ 16ന് കോടതി പരിഗണിക്കും.

Top