BREAKING NEWS

ലഞ്ച് പേ ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ മോദിയുടെ ആഹ്വാനം !

VISIT-MODI.jpg

ലഞ്ച് പേ ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014 ലെ ചായ്പേ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മോദിയുടെ പുതിയ ചര്‍ച്ച എത്തുന്നത്. എന്നാല്‍ ഇത്തവണ മോദി നേരിട്ടല്ല ചര്‍ച്ചകള്‍ക്ക് എത്തുന്നത്. പകരം എംപിമാര്‍ക്കാണ് ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ നിദേശം.

കേന്ദ്ര സര്‍ക്കാരിന്റെ 2018-19 വര്‍ഷത്തെ ബജറ്റിന്റെ ഗുണവശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനാണ് ലഞ്ച് പേ ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മധ്യ വര്‍ഗത്തിനും കര്‍ഷകര്‍ക്കും ഗുണപ്രധമാകുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ്. ബജറ്റിന്റെ ഗുണങ്ങള്‍ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യണം. അതിനായി ലഞ്ച് പേ ചര്‍ച്ചകള്‍ നടത്തണം എന്നാണ് പ്രധാനമന്ത്രി പാര്‍ലമെന്റ് യോഗത്തില്‍ പറഞ്ഞത്.

Top