BREAKING NEWS

സൈനിക ക്യാമ്പ് ആക്രമണം; കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി !

untitled-design-49-20180211111036-1170x645.jpg

ജമ്മു: ജമ്മു കശ്മീരിലെ സുന്‍ജുവാന്‍ സൈനികക്യാമ്ബില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി. ഗുരുതരമായി പരിക്കേറ്റ മൂന്ന് സൈനികരും ഒരു സാധാരണക്കാരനും ഇന്ന് മരിച്ചു. ആക്രമണത്തില്‍ കഴിഞ്ഞ ദിവസം രണ്ടു സൈനികര്‍ വീരമൃത്യുവരിക്കുകയും, സൈനികരുടെ പ്രത്യാ ക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇന്ന് ഒരു ഭീകരനെ കൂടി കൊലപ്പെടുത്തി.

19 സൈനികര്‍ കൊല്ലപ്പെട്ട 2016-ലെ ഉറി ആക്രമണത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് ശനിയാ ഴ്ച സുന്‍ജുവാന്‍ സൈനിക ക്യാമ്ബിന് നേരെ ഉണ്ടായത്.സുന്‍ജുവാന്‍ സൈനിക ക്യാമ്ബില്‍ അവശേഷിക്കുന്ന ഭീകരര്‍ക്കായുള്ള തിരിച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഭീകരവിരുദ്ധ നടപടികള്‍ പുനഃപരിശോധിക്കാന്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് ഞായറാഴ്ച രാവിലെ ജമ്മുവിലെത്തിയിട്ടുണ്ട്.

ഇതിനിടെ നിയന്ത്രണ രേഖയില്‍ പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ നാട്ടുകാരിയായ ഒരു സ്ത്രീ കൊല്ലപ്പെട്ടു. രജൗരി ജില്ലയിലെ പുഖെര്‍ണിയിലാണ് ശനിയായഴ്ച രാത്രി പാക് വെടിവെപ്പുണ്ടായത്. പര്‍വീന്‍ അക്തര്‍ എന്ന സത്രീയാണ് മരിച്ചത്.സുന്‍ജുവാനിലെ ക്വാര്‍ട്ടേഴ്സുകളിലുള്ള സ്ത്രീകളും കുട്ടികളുമടക്കമുള്ള താമസക്കാരെ ഒഴി പ്പിച്ചുകൊണ്ടാണ് സൈനിക നടപടി പുരോഗമിക്കുന്നത്. ഉധംപൂരിലെ സൈനിക ക്യാമ്ബില്‍നിന്നെത്തിയ കമാന്‍ ഡോകളാണ് ഭീകരവിരുദ്ധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. വ്യോമസേനയുടെ സഹായവും ഇവര്‍ക്കുണ്ട്.

Top