BREAKING NEWS

കുരീപ്പുഴ ശ്രീകുമാറിന് നേരെയുണ്ടായത് വര്‍ഗീയതയുടെ അസഹിഷ്ണുത നിറഞ്ഞ ആക്രമണം ; മുഖ്യമന്ത്രി !

pinarayi-vijayan-7591-1.jpg

തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിന് നേരെയുണ്ടായത് വര്‍ഗീയതയുടെ അസഹിഷ്ണുത നിറഞ്ഞ ആക്രമ ണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനു നേര്‍ക്ക് കൂടുതലായി ആക്രമണ ങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നരേന്ദ്ര ധബോല്‍ക്കര്‍ക്കും ഗോവിന്ദ് ബന്‍സാരക്കും എം.എം. കല്‍ബുര്‍ഗ്ഗിക്കും ഗൗരി ലങ്കേഷിനുമൊക്കെ ജീവന്‍ തന്നെ നഷ്ടപ്പെട്ടത് ഈ വിധത്തിലുള്ള വര്‍ഗ്ഗീയതയുടെ അസഹിഷ്ണുത നിറഞ്ഞ ആക്രമണത്തിന്റെ ഫലമായിട്ടാണ് എന്നും പിണറായി വിജയന്‍ പറഞ്ഞു.

എം.ടി.ക്കും കമലിനും എം.എം.ബഷീറിനും ഒക്കെ നേര്‍ക്ക് ഭീഷണികളുണ്ടായി. ഈ പ്രവണതകള്‍ അനുവദിക്കുന്ന പ്രശ്നമില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് സര്‍വ്വ സംരക്ഷണവും നല്‍കും എന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ട തില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കാന്‍ ആര് ശ്രമിച്ചാലും അതിനെ കര്‍ശനമായി സര്‍ക്കാര്‍ നേരിടുമെന്നും മുല്ലക്കര രത്നാകരന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം കടയ്‍ക്കല്‍ കോട്ടുങ്കലില്‍ കുരീപ്പുഴ ശ്രീകുമാറിനെ പഞ്ചായത്ത് മെമ്ബര്‍ ദീപുവിന്റെ നേതൃത്വത്തില്‍ 15 ഓളം ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തി കയ്യേറ്റശ്രമം നടത്തുകയാ യിരുന്നു. കേസില്‍ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Top