BREAKING NEWS

കുരീപ്പുഴയെ ചാണകത്തില്‍ മുക്കിയ ചൂലുകൊണ്ട് അടിക്കണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ !

BJP-objects-to-19655.jpg

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെ ചൂലുകൊണ്ട് അടിക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ ബി ഗോ പാലകൃഷ്ണന്‍. ഹൈന്ദവ ദൈവങ്ങളെ ആക്ഷേപിച്ചാല്‍ ചാണകത്തില്‍ മുക്കിയ ചൂലുകൊണ്ട് അടിക്കണം. കൊല്ലം കടയ്ക്കലില്‍ നടന്ന ബിജെപി യോഗത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ പ്രകോപനപരമായ പ്രസംഗം.

കുരീപ്പുഴ ശ്രീകുമാറിനെ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് പിന്നാലെയാണ് ഗോപാലകൃഷ്ണന്റെ അധി ക്ഷേപ പ്രസംഗം. ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്ലം കടയ്ക്കല്‍ കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുന്നതിനിടെയാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിച്ചത്. ഹൈന്ദവ ദൈവ ങ്ങളെ ആക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

Top