BREAKING NEWS

കുണ്‍വാര്‍ ഭായി തന്നെ സ്വാധീനിച്ച വനിതയെന്ന് പ്രധാനമന്ത്രി !

download-9.jpg

ലോക വനിതാ ദിനത്തില്‍ തന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള സ്ത്രീയുടെ ഓര്‍മ്മകള്‍ പങ്കുവച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ എല്ലാ സ്വത്തും സമ്ബാദ്യവും വിറ്റ് സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി മാറിയ 106 വയസ്സുള്ള വയോ ധികയെ കുറിച്ചുള്ള ഓര്‍മ്മകളാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചത്. ഈ സ്ത്രീ തന്നെ ഏറെ സ്വാധീനിച്ചതെന്നും മോദി കുറിപ്പിലെഴുതി.

ഛത്തീസ്ഗഡ് സ്വദേശിയായ കുണ്‍വാര്‍ ഭായി എന്ന വയോദിക തന്റെ ആടുകളേയും സ്വത്തുക്കളും വിറ്റ് ഗ്രാമത്തില്‍ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയുടെ കീവില്‍ ശൗചാലയം നിര്‍മ്മിക്കാന്‍ മുന്‍കൈ എടുത്തയാളാണ്. ആടുകളെ വിറ്റി 22000 രൂപ ഉപയോഗിച്ച്‌ 15 ദിവസം കൊണ്ടാണ് കുണ്‍വാര്‍ ഭായി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചത്. ഈ ഗ്രാമത്തിലെ ആദ്യ പൊതു ശൗചാലയവും ഇതായിരുന്നുവെന്ന് മോദി ട്വിറ്ററില്‍ എഴുതി.

ഒരിക്കല്‍ ഛത്തീസ്ഗഢ് സന്ദര്‍ശിച്ചപ്പോള്‍ അവരെ നേരിട്ട് കണ്ട് അനുഗ്രഹം നേടിയിരുന്നെന്നും മോദിയുടെ ട്വീറ്റില്‍ പറയയുന്നു. ഈ വര്‍ഷത്തിന്റെ തുടക്കമാണ് കുണ്‍വാര്‍ ഭായി മരണപ്പെട്ടത്. എന്നാല്‍ ഗാന്ധിയുടെ സ്വപ്നമായ ശുചിത്വ ഭാരതം എന്ന ആശയം മനസിലുള്ള എല്ലാവരുടേയും മനസില്‍ അവര്‍ ജീവിക്കുമെന്നും മോദി അനുസ്മ രിച്ചു.

Top