BREAKING NEWS

കുല്‍ഭൂഷണ്‍ ജാഥവിനെതിരെ ഗുരുതരമായി കുറ്റങ്ങള്‍ ചുമത്തി പാകിസ്താന്‍ വിചാരണയ്ക്ക് നീക്കം തുടങ്ങി !

jadhav-1.jpg

ഇസ്ലാമാബാദ്: പാകിസ്താന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാഥവിനെതിരെ ഗുരുതരമായി കുറ്റങ്ങള്‍ ചുമത്തി പാകിസ്താന്‍ വിചാരണയ്ക്ക് നീക്കം തുടങ്ങി. ഭീകര പ്രവര്‍ത്തനം, വിധ്വംസക പ്രവര്‍ത്തന ങ്ങള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിചാരണ നടത്തുന്നത്. ചാരപ്പണി നടത്തിയെന്ന കുറ്റത്തിന് കുല്‍ഭൂഷന് പാക് സൈനിക കോടതി കഴിഞ്ഞ വര്‍ഷം വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ രാജ്യാന്തര കോടതിയെ സമീപിച്ച്‌ ഇന്ത്യ സ്റ്റേ വാങ്ങിയിരുന്നു.

അതിനിടെ, കഴിഞ്ഞ ക്രിസ്മസ് നാളില്‍ കുല്‍ഭൂഷനെ സന്ദര്‍ശിക്കാന്‍ അമ്മയേയും ഭാര്യയേയും പാകിസ്താന്‍ അനുവദിക്കുകയും ചെയ്തു. സന്ദര്‍ശനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി.

മുന്‍ ഇന്ത്യന്‍ നേവി ജീവനക്കാരന്‍ കൂടിയായ കുല്‍ഭൂഷണിനെതിരെ ഭീകരതയും വിധ്വംസക പ്രവര്‍ത്തനവും അട ക്കം നിരവധി കുറ്റങ്ങള്‍ പാകിസ്താന്‍ ചുമത്തിയതായി ഡോണ്‍ ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.2017 ഏപ്രിലില്‍ ആണ് ചാരക്കേസില്‍കുല്‍ഭൂഷന്‍ കുറ്റക്കാരനാണെന്ന് പാകിസ്താന്‍ വിധിച്ചത്. ഇതേതുടര്‍ന്ന് ഇന്ത്യ രാ ജ്യാന്തര കോടതിയെ സമീപിക്കുകയും ശിക്ഷ നടപ്പാക്കുന്നതിന് തടഞ്ഞുകൊണ്ട് മേയ് 18ന് അനുകൂല വിധി നേടുക യും ചെയ്തു. കേസില്‍ ഇന്ത്യയും പാകിസ്താനും വാദം എഴൂതിനല്‍കാന്‍ സമര്‍പ്പിക്കാന്‍ ഈ വര്‍ഷം ഏപ്രില്‍ 17നും ജൂലൈ 17 വരെ കോടതി സമയവും അനുവദിച്ചിട്ടുണ്ട്.

ഇറാനില്‍ നിന്നും ബലൂചിസ്താനില്‍ എത്തിയ വേളയിലാണ് കുല്‍ഭൂഷണെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പാകി സ്താന്റെ നിലപാട്. എന്നാല്‍ കുല്‍ഭൂഷണെ ഇറാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയതാണെന്ന് ഇന്ത്യയും വാദിക്കുന്നു.

Top