ബ്രേക്കിംഗ് ന്യൂസ്‌

കോഴിക്കോട് അക്രമം തുടരുന്നു, സിപിഐഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ വീടിന് ബോംബേറ്

download-146.jpg

കോഴിക്കോട്: സര്‍വ്വകക്ഷി സമാധാന യോഗം നടന്ന് കൃത്യം ഒരാഴ്ച പിന്നിടുമ്ബോഴും ജി ല്ലയിലെ അക്രമങ്ങള്‍ക്ക് അയവില്ല. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗത്തി ന്റെ കുറ്റ്യാടിയിലെ വീടിന് നേരെ ബോംബേറുണ്ടായി.

കുറ്റ്യാടി മീത്തലേവടയത്ത് സിപിഐഎം നേതാവ് കെകെ ദിനേശന്റെ വീടിന് നേരെയാണ് തിങ്കളാഴ്ച പുലര്‍ച്ചയോടെ ബോംബാക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ ബോംബേറില്‍ ദിനേശന്റെ വീടിന്റെ മുന്‍വശത്തുള്ള ജനാലകളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

അക്രമികള്‍ രണ്ട് ബോംബുകളാണ് വീടിന് നേരെ എറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് കുറ്റ്യാടി പോലീസ് സ്ഥലത്തെത്തി. ദിനേശന്റെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആ രംഭിച്ചു. സംഭവത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ച്‌ ഇതുവരെ വ്യക്തതയില്ല.കര്‍ഷ കസംഘം ജില്ലാ സെക്രട്ടറി കൂടിയാണ് ദിനേശന്‍.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ദില്ലിയിലുണ്ടായ കൈയേറ്റ ശ്രമത്തിന് പിന്നാലെയാണ് കോഴിക്കോട് ജില്ലയില്‍ വ്യാപകമായി സംഘര്‍ഷങ്ങള്‍ ഉടലെടു ത്തത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ്, ബിഎംഎസ് ജില്ലാ കമ്മിറ്റി ഓഫീസ് എന്നിവ യടക്കം നിരവധി പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.

Top