ബ്രേക്കിംഗ് ന്യൂസ്‌

കൂട്ട ബലാത്സംഗം: ഉത്തര്‍പ്രദേശ് മന്ത്രിക്കെതിരെ കേസെടുക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

800x480_IMAGE63998044.jpg

ലകനൗ: കൂട്ട ബലാത്സംഗ കേസില്‍ ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ്വാദി സ്ഥാനാര്‍ത്ഥിയുമായ ഗായത്രി പ്രജാപതിക്കെതിരെ കേസെടുക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി. അന്വേഷണം എട്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് യു.പി പോലീസിന് നിര്‍ദേശം നല്‍ കിയിരിക്കുന്നത്.യു.പി.യിലെ വിവാദനായകനായ പ്രജാപതിക്ക് അഴിമതി വിഷയത്തിലും കൈക്കൂലി നല്‍കിയ സംഭവത്തിലും തിരഞ്ഞെ ടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തിരുന്നു. ഇദേഹത്തിന്‍റെ പേരില്‍ വോട്ടര്‍മാര്‍ക്കായി നല്‍കാന്‍ കൊണ്ടുപോയ 4452 സാരികള്‍ പിടിച്ചെടുത്ത കേസും ഇയാള്‍ക്കെതിരെ നിലവിലുണ്ട്.
അഖിലേഷ് മന്ത്രിസഭയിലെ ഖനന വകുപ്പാണ് പ്രജാപതി കൈകാര്യം ചെയ്യുന്നതിരുന്നത്. അഴിമതിയും ഭൂമിതട്ടിപ്പും ഉള്‍പ്പെടെ നിരവധി കേസുകളാണ് ഇയാളുടെ പേരില്‍ നിലനില്‍ക്കുന്നത്. ഖനന വകുപ്പിന് കീഴില്‍ നടന്ന അഴിമതിയില്‍ സി.ബി.ഐ അന്വേഷണവും ഗായത്രി പ്രജാപതി നേരിടുന്നുണ്ട്.

Top