BREAKING NEWS

രണ്ടാം ടെസ്റ്റ് ; കോഹ്‌ലിക്ക് സെഞ്ച്വറി ഇന്ത്യ പൊരുതുന്നു !

cricket-south-africa-d3-india-2nd-test_bef51852-f9d5-11e7-b4bc-5499dc23e9cf.jpg

നായകന്‍ വിരാട് കോഹ്ലിയുടെ സെഞ്ച്വറിക്കരുത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സെടുത്തിട്ടുണ്ട്. 25 റണ്‍സുമായി

അശ്വിനാണ് കോഹ്ലിക്ക് കൂട്ടായി ക്രീസിലുള്ളത്. നാല് വിക്കറ്റുകള്‍ കൈയിലിരിക്കേ ലീഡ് നേടാന്‍ ഇന്ത്യക്ക് 91 റണ്‍സ് കൂടി വേണം. ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 335 റണ്‍സിന് പുറത്തായിരുന്നു. 146 പന്തിലാണ് കോഹ്ലി ശതകം തികച്ചത്. ടെസ്റ്റിലെ തന്റെ 21ാം സെഞ്ചുറിയാണ് കോഹ്ലി നേടിയത്. 130 പന്തില്‍ 85 റണ്‍സുമായി രണ്ടാം ദിനം അവസാനിപ്പിച്ച കോഹ്ലി ഇന്ന് കളി തുടങ്ങി ഏറെ വൈകാതെ സെഞ്ച്വറി പൂര്‍ത്തിയാക്കി. 45 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത പാണ്ഡ്യയുടെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്.

Top