ബ്രേക്കിംഗ് ന്യൂസ്‌

കോടതി വിധിച്ച പിഴ ശിക്ഷ 30 ലക്ഷം നല്‍കാന്‍ ശേഷിയില്ലെന്ന് ഗുര്‍മീത് റാം റഹീം

images-3.jpg

ചണ്ഡീഗഡ്: സിബിഐ കോടതി വിധിച്ച പിഴ ശിക്ഷയായ 30 ലക്ഷം നല്‍കാന്‍ ശേഷിയില്ലെ ന്ന് ദേരാ സച്ചാ സൌദാ തലവന്‍ ഗുര്‍മീത് രാം റഹീം. ലോകത്തെ സര്‍വ്വസുഖങ്ങളും ത്യജി ച്ച തനിക്ക് ,കോടതി വിധിച്ച പിഴയായ 30 ലക്ഷം നല്‍കാന്‍ ശേഷിയില്ലെന്നാണ് ഗുര്‍മീത് പറഞ്ഞത്. സ്വത്തുക്കളെല്ലാം അധികൃതര്‍ കണ്ടുകെട്ടി അതിനാല്‍ പിഴ അടയ്ക്കാന്‍ വഴി യില്ല.

സിങ്ങിനുവേണ്ടി ഹാജരായ അഭിഭിഷകന്‍ എസ്കെ ഗാര്‍ഗ് കോടതിയില്‍ പറഞ്ഞു. തന്റെ കൈവശം പണമില്ലെന്ന ഗുര്‍മീതിന്റെ വാദം തള്ളിയ കോടതി പണം രണ്ടു മാസത്തിനകം പഞ്ചകുലയിലെ സിബിഐ കോടതിയില്‍ കെട്ടിവയ്ക്കാനും നിര്‍ദ്ദേശിച്ചു. മാനഭംഗത്തിന് ഇരയായ രണ്ടു പേര്‍ക്ക് ഈ തുക നല്‍കും. പ്രത്യേക അന്വേഷണ സംഘം ഗുര്‍മീതിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീതിനെ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തു.

കഴിഞ്ഞ ദിവസമാണ് ഇവര്‍ അറസ്റ്റിലായത്. ദേര മേധാവിയെ കുറ്റക്കാരനെന്ന് കോടതി വി ധിച്ച ശേഷം ഹരിയാനയില്‍ വലിയ കലാപം നടന്നിരുന്നു. ഇതിനു നേര്‍ക്ക് പോലീസ് നട ത്തിയ വെടിവയ്പ്പില്‍ 36 പേര്‍ മരണമടഞ്ഞിരുന്നു. ഈ കലാപം ആസൂത്രണം ചെയ്ത് നട പ്പാക്കിയത് ഹണിപ്രീതായിരുന്നു. കലാപം നടത്താന്‍ അവര്‍ ഒന്നരക്കോടിയാണ് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ക്കാണ് ചോദ്യം ചെയ്യല്‍.

Top