ബ്രേക്കിംഗ് ന്യൂസ്‌

കൊച്ചി മേയറുടെ സ്വകാര്യ വാഹനം അടിച്ചുതകര്‍ത്തു !

11-KI-MAYOR.jpg

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനിന്റെ സ്വകാര്യ കാര്‍ വീട്ടുവളപ്പിന് സമീപം അടിച്ചു തകര്‍ത്തു. രാത്രി എട്ടു മണിയോടെയാണ് സംഭവം. രവിപുരം സറഫ് ആശുപത്രിയ്ക്ക് സമീപ മാണ് മേയര്‍ താമസിക്കുന്നത്. ഇതിന് സമീപമുള്ള പാര്‍ക്കിംഗ് ഏരിയയിലായിരുന്നു വാഹന മുണ്ടായിരുന്നത്. കാറിന്റെ പിന്നിലെ ഗ്ലാസാണ് തകര്‍ത്തത്.

ഈ സമയം മേയര്‍ വസതിയിലുണ്ടായിരുന്നു. സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ തോടെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിനു പിന്നില്‍ ആരെന്ന് ഇതുവരെ സൂ ചന ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് അക്രമ ത്തെ അപലപിച്ചു.

Top