BREAKING NEWS

കേരളത്തില്‍ വിൽക്കുന്ന 21 ബ്രാന്‍ഡ് വെളിച്ചെണ്ണകളില്‍ മായം !

cold-press-edible-flax-seed-oil-500x500.jpg

സം​സ്​​ഥാ​ന​ത്ത്​ വി​റ്റ​ഴി​ക്കുന്ന 21 ബ്രാ​ന്‍​ഡ്​ വെ​ളി​ച്ചെ​ണ്ണ​ക​ളി​ല്‍ മാ​യം. കൊ​ച്ചി​ന്‍ ഒാ​യി​ല്‍ മ​ര്‍​ച്ച​ന്‍​റ്​ അ​സോ​സി​യേ​ഷ​​ന്‍ അം​ഗീ​കൃ​ത ല​ബോ​റ​ട്ട​റി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോധ​ന​യി​ലാ​ണ്​ 31 ബ്രാ​ന്‍​ഡു​ക​ളി​ല്‍ 21 എ​ണ്ണ​വും മാ​യം ക​ല​ര്‍​ന്ന​താ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ടും ക​മ്ബ​നി​ക​ളെ​ക്കു​റി​ച്ച വി​വ​ര​ങ്ങ​ളും എ​റ​ണാ​കു​ളം അ​സി​.​ ഫു​ഡ്​​​​സേ​ഫ്​​റ്റി ക​മീ​ഷ​ണ​ര്‍​ക്ക്​ ന​ല്‍​കി​യ​താ​യി അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി പോ​ള്‍ ആ​ന്‍​റ​ണി പ​റ​ഞ്ഞു.

ആ​ദ്യ ഘ​ട്ട​ത്തി​ല്‍ അ​സോ​സി​യേ​ഷ​​െന്‍റ ലാ​ബി​ല്‍ പ​രി​ശോ​ധി​ച്ച ഇ​രു​പ​തോ​ളം ബ്രാ​ന്‍​ഡു​ക​ളി​ല്‍ 17ഉം ​മാ​യം ക​ല​ര്‍​ന്ന​താ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ​തിനെ​ത്തു​ട​ര്‍​ന്ന്​ അ​സോ​സി​യേ​ഷ​ന്‍ ഹൈ​കോ​ട​തി​യെ സ​മീപി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു​മാ​സ​ത്തി​ന​കം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്​ ഭ​ക്ഷ്യ​സു​ര​ക്ഷ ക​മീ​ഷ​ണ​റോ​ട്​ കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ജ​നു​വ​രി മൂ​ന്നി​ന്​ കോ​ട​തി ഉ​ത്ത​ര​വി​ന്റെ അ​ടി​സ്​​ഥാ​ന​ത്തിലാ​ണ് വെ​ളി​ച്ചെ​ണ്ണ പ​രി​ശോ​ധ​ന​ക്ക​യ​ച്ച​ത്.പെട്രോളിയം വേർതിരിക്കുമ്പോൾ എടുക്കുന്ന പാരഫിൻ ഓയിൽ മുതൽ മറ്റ് പലതരം ഹാനികരമായ കെമിക്കലുകൾ വരെ ചേർത്താണ് നിർമിച്ചിരിക്കുന്നത്

സാ​ധാ​ര​ണ വെ​ളി​ച്ചെ​ണ്ണ​യി​ല്‍ ഫ്രീ ​ഫാ​റ്റി ആ​സി​ഡ് (എ​ഫ്.​എ​ഫ്.​എ)​ മൂ​ന്നി​ല്‍ താ​ഴെ​യും അ​യ​ഡി​ന്‍ വാ​ല്യു 7.5നും 10​നും മ​​​േ​ധ്യ​യു​മാ​ണ്​ വേ​ണ്ട​ത്. എ​ന്നാ​ല്‍, പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട വെളി​ച്ചെ​ണ്ണ​ക​ളി​ല്‍ പ​ല​തി​ലും അ​യ​ഡി​ന്‍ വാ​ല്യു അ​മ്ബ​തി​ല്‍ കൂ​ടു​ത​ലും എ​ഫ്.​എ​ഫ്.​എ 10ല്‍ ​കൂ​ടു​ത​ലുമാണ്.

Top