ബ്രേക്കിംഗ് ന്യൂസ്‌

കേരളത്തിലും നിശാക്ലബുകള്‍ വരണം ; ലോക്നാഥ് ബെഹ്റ

behra-1-e1502537555553.jpg

തിരുവനന്തപുരം: കേരളത്തിലും നിശാക്ലബുകള്‍ വരണമെന്നും ചില കാര്യങ്ങളില്‍ നാം മാറി ചിന്തിക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ. അല്‍പ്പം വിപ്ലവകരമായ തീരുമാനങ്ങള്‍ എടുക്കണം. ലോകം മാറുന്നത് നാം അറിയണമെന്നും ഒരു വനിതാ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ബെഹ്റ പറഞ്ഞു. മുടിയും കമ്മലും നോക്കുന്നതല്ല പോലീസിന്റെ ആക്ഷന്‍ ഹീറോയിസമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.

കേരളീയര്‍ക്ക് വിനോദത്തിനുള്ള പൊതു ഇടങ്ങള്‍ വളരെ കുറവാണ്. ഇതു പരിഹരിക്കപ്പെ ടണം. കൃത്യമായ നിയന്ത്രണങ്ങളോടെയുള്ള നൈറ്റ് ക്ലബുകള്‍ വരുന്നതില്‍ തെറ്റില്ലെന്നാണ് എ ന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. നൈറ്റ് ക്ലബുകളില്‍ പോകുന്നതും ഡാന്‍സ് ചെയ്യുന്നതും അല്‍പ്പമൊന്നു മദ്യപിക്കുന്നതും തെറ്റല്ല. എന്നാല്‍, ഇതിന്റെ മറവിലു ള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് തടയപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top