ബ്രേക്കിംഗ് ന്യൂസ്‌

കേന്ദ്രഭരണത്തിലെ അഴിമതികള്‍ മൂടിവയ്ക്കാവയ്ക്കാനാണ് സിപിഎം അക്രമമെന്ന വ്യാജപ്രചാരണം ബിജെപി അഴിച്ചുവിടുന്നതെന്ന് കോടിയേരി !

download-6.jpg

തൃശൂര്‍: കേന്ദ്രഭരണം ഉപയോഗിച്ച്‌ നടത്തിയ അഴിമതി മൂടിവയ്ക്കാനാണ് സിപിഎം അക്ര മമെന്ന വ്യാജപ്രചാരണം ബിജെപി അഴിച്ചുവിടുന്നതെന്ന് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അഴിമതിയുടെ ഒടുവിലത്തെ ഉദാഹരണമാണ് ബിജെ പി അധ്യക്ഷന്‍ അമിത്ഷായുടെ മകന്റെ കമ്ബനി അവിഹിതമായി ഉണ്ടാക്കിയ കോടികളു ടെ സമ്ബാദ്യം.

കേരളം വെട്ടിപ്പിടിക്കുമെന്നു പറഞ്ഞ് കുമ്മനം രാജശേഖന്റെ ജാഥയെ വഴിയില്‍ ഉപേക്ഷിച്ച്‌ ഡല്‍ഹിക്കു പറന്നത് ഈ അഴിമതി മൂടാനാണെന്നും കോടിയേരി പറഞ്ഞു. അധികാരവും ഭരണവുമില്ലാതെ കേരളത്തിലെ ബിജെപി നേതാക്കള്‍ സ്വകാര്യമെഡിക്കല്‍ കോളേജുകാരി ല്‍നിന്ന് കോടികള്‍ കൈക്കൂലി വാങ്ങിയത് പുറത്തായിട്ട് അധികമായില്ല.

ഉന്നതര്‍ ഇടപെട്ടായിരുന്നു ഇടപാട്. കുമ്മനത്തിന്റെ സന്തതസഹചാരികളാണ് അഴിമതി നട ത്തിയത്. ഇവരെ സംരക്ഷിച്ചും ആരോപണ വിധേയരായവരെ കൂട്ടുപിടിച്ചുമാണ് ബിജെപി യാത്ര. വ്യാപം അഴിമതി നടന്ന മധ്യപ്രദേശിലെ മുഖ്യമന്ത്രി ശിവരാജ്സിങ് ചൌഹാനെത്ത ന്നെ പ്രസംഗിക്കാന്‍ കൊണ്ടുനടക്കേണ്ട ഗതികേടിലാണവര്‍. കോടിയേരി പറഞ്ഞു.

Top