BREAKING NEWS

കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ മൂന്ന് സൈനികര്‍ മരിച്ചു !

avalanche_650x400_81515165369.jpg

ശ്രീനഗര്‍: കശ്മീരില്‍ മഞ്ഞിടിച്ചില്‍ മൂന്ന് സൈനികര്‍ മരിച്ചു. കുപ്വാര ജില്ലയിലെ മച്ചില്‍ സെക്ടറിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ട് 4.30നാണ് അപകടമുണ്ടായത്. 21 രജ്പുത് റെജിമെന്റിലെ സൈനികരാണ് മരിച്ചത്. മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഒരു സൈനികന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇവര്‍ കാവല്‍ നിന്ന സോനാ പാണ്ഡി ഗലി പോസ്റ്റിനടുത്താണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്. കഴിഞ്ഞ ബുധനാഴ്ച അ ഫ്ഗാന്‍ താജിക്കിസ്താന്‍ അതിര്‍ത്തി പ്രഭവകേന്ദ്രമായി 6.2 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് മേഖലയില്‍ മ ഞ്ഞിടിച്ചില്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.കഴിഞ്ഞ മാസം വാഹനത്തിന് മുകളിലേക്ക് മഞ്ഞിടിഞ്ഞുവീണ് ഒരുവയസുള്ള കുട്ടിയടക്കം 11 പേര്‍ മരിച്ചിരുന്നു. ബോര്‍ഡര്‍സ റോഡ്സ് ഓര്‍ഗനൈസേഷന്‍ എഞ്ചിനീയറും അന്ന അപകടത്തില്‍ പെട്ടിപരുന്നുവെങ്കിലും പരിക്കുകളോ ടെ രക്ഷപ്പെട്ടു. ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് വിവരം.

Top