BREAKING NEWS

കണ്ണൂര്‍ മുണ്ടേരി പഞ്ചായത്തിലെ കൊയ്ത്തുല്‍സവവും മിനി റൈസ് മില്ലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു !

e3c579f18386dc16e009eb4f69693f9c.jpg

കണ്ണൂര്‍: നാടിന്റെ പച്ചപ്പും ജലസ്രോതസ്സും വീണ്ടെടുക്കുന്നതിലൂടെ വരും തലമുറക്കു കൂടി ജീവിക്കാന്‍ പറ്റുന്ന ഇട മായി മണ്ണിനെ സംരക്ഷിക്കുകയെന്നതാണ് സമൂഹത്തിന്റെ വലിയ ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജ യന്‍. ഹരിത കേരളം മിഷന്റെ ഭാഗമായി കണ്ണൂര്‍ മുണ്ടേരി പഞ്ചായത്തിലെ എച്ചൂര്‍ വയലില്‍ കൊയ്ത്തുല്‍സവവും മിനി റൈസ് മില്‍ ഉദ്ഘാടനവും നിര്‍വഹിച്ചു.

മുണ്ടേരി ഗ്രാമപഞ്ചായത്ത്, ചക്കരക്കല്‍ പോലീസ്, ഒരുമ കര്‍ഷക കൂട്ടായ്മ, മുണ്ടേരി കൃഷി ഭവന്‍, പാടശേഖര സമിതികള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഏച്ചൂര്‍ വയലില്‍ 133 ഹെക്ടര്‍ തരിശുഭൂമിയില്‍ നെല്‍കൃഷി ചെയ്തത്. നാടൊന്നിച്ചാല്‍ ഏത് നല്ല കാര്യവും സാധിക്കുമെന്നതിന്റെ തെളിവ് കൂടിയാണിത് എന്നും അദ്ദേഹം പറഞ്ഞു.

Top