ബ്രേക്കിംഗ് ന്യൂസ്‌

കണ്ണൂരില്‍ ബി.ജെ.പി ഓഫീസിനു സമീപത്തുനിന്ന് വന്‍ ആയുധശേഖരം പിടികൂടി !

download-100.jpg

കണ്ണൂര്‍: കണ്ണൂരില്‍ ബി.ജെ.പി ഓഫീസ് പരിസരത്ത് നിന്ന് ആയുധശേഖരം പിടികൂടി. കവി താ തിയറ്ററിനു സമീപത്തുള്ള ബി.ജെ.പിയുടെ ജില്ലാ ഓഫിസിനു സമീപത്തുനിന്നുമാണ് ആയു ധശേഖരം കണ്ടെത്തിയത്. ഒരു എസ് കത്തി, രണ്ട് വടിവാളുകള്‍, ആറ് ഇരുമ്ബ് ദണ്ഡുകള്‍ എന്നിവയാണ് കണ്ടെത്തിയത്. ഓഫീസിന്റെ പരിസരത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ആയു ധങ്ങള്‍.

ബി.ജെ.പി ഓഫീസ് പരിസരത്ത് ആയുധശേഖരണം ഉള്ളതായി വിവരം ലഭിച്ചതിന്റെ അടി സ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ആയുധങ്ങള്‍ പിടികൂടിയത്. കോര്‍പ്പറേഷന്‍ തൊഴിലാ ളികള്‍ ശുചീകരണം നടത്തുന്നതിനിടയില്‍ ആയുധം കണ്ടെത്തുകയും പൊലീസിനെ അറിയിക്കു കയുമായിരുന്നു. പൊലീസ് തിരച്ചില്‍ തുടരുകയാണ്.

കണ്ണൂര്‍, പാനൂര്‍ ഭാഗങ്ങളില്‍ കഴിഞ്ഞദിവസമായി വ്യാപകമായ അക്രമം നടന്നിരുന്നു. ജന രക്ഷായാത്ര കടന്നുപോയതിന്റെ പിന്നാലെ ആര്‍.എസ്.എസ് അക്രമം വ്യാപിപ്പിക്കുകയാണെ ന്ന് സി.പി.ഐ.എമ്മും കോണ്‍ഗ്രസും ആരോപിച്ചിരുന്നു.

Top