BREAKING NEWS

കണ്ണട വിവാദം സ്പീക്കറെ പരിഹസിച്ച് കലക്ടര്‍ ബ്രോ !!!

b0b8f9120230744565798c29593a6ce3.jpg

കണ്ണട വാങ്ങിക്കാനായി 49900 രൂപ സര്‍ക്കാരില്‍ നിന്നും കൈപ്പറ്റി വിവാദം സൃഷ്ടിച്ചിരിക്കുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് മറുപടിയുമായി കോഴിക്കോട് മുന്‍ ജില്ലാ കലക്ടര്‍ പ്രശാന്ത് നായര്‍. 5000 രൂപയുടെ കണ്ണട വാങ്ങിച്ച കഥ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചാണ് കണ്ണട വിവാദത്തില്‍ പ്രശാന്ത് നായര്‍ പ്രതി ഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.

പത്തു വര്‍ഷമായി സര്‍ക്കാര്‍ ജോലി ചെയ്യുന്നു. എന്നിട്ടും ഇതുവരെ മരുന്നിനോ ആശുപത്രി ചികിത്സക്കോ ചെല വായ തുക സര്‍ക്കാരില്‍ നിന്നും എഴുതി വാങ്ങിയിട്ടില്ലെന്നും പ്രശാന്ത് നായര്‍ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.കണ്ണട വാങ്ങിക്കാനായി കൊച്ചിയിലെ ഒരു കടയില്‍ കേറിയപ്പോള്‍ മുന്‍ കലക്ടറാണെന്ന് തിരിച്ചറിഞ്ഞ സെയി സ്മാന്‍ 75,000 രൂപയുടെ കണ്ണട നല്‍കിയതും അതു വാങ്ങിക്കാതെ അവിടെ നിന്നും രക്ഷപ്പെട്ട അനുഭവവു മാണ് സ്പീക്കര്‍ക്കുള്ള മറുപടി എന്നോളം കലക്ടര്‍ ബ്രോ ഫെയ്സ് ബുക്കില്‍ കുറിച്ചത്.

ലെന്‍സിനായി ഏകദേശം 45000 രൂപയും ബാക്കി ഫ്രെയിമിനായുമാണ്​ ശ്രീരാമകൃഷ്​ണന്‍ സര്‍ക്കാറില്‍ നിന്ന്​ കൈപ്പ റ്റിയിരിക്കുന്നത്​. ചികില്‍സ ചെലവിനത്തില്‍ 4,25,594 രൂപയാണ്​ ആകെ സ്​പീക്കര്‍ കൈപ്പറ്റിയിരിക്കുന്നത്​.ഡോ ക്ടറുടെ നിര്‍ദേശപ്രകാരമാണ് കണ്ണടക്ക് വിലകൂടിയ ലെന്‍സ് വാങ്ങിയതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. വിവര വകാശരേഖ നിയമപ്രകാരമാണ്​ ശ്രീരാമകൃഷ്​ണ​​​െന്‍റ ചികില്‍സ ചെലവുകള്‍ പുറത്ത്​ വന്നത്​.നേരത്തെ കണ്ണട വാങ്ങാനായി ഏകദേശം 28,000 രൂപ ചെലവഴിച്ച കെ.കെ ശൈലജയുടെ നടപടിയും വിവാദമായിരുന്നു.

Top