ബ്രേക്കിംഗ് ന്യൂസ്‌

കാഴ്ച്ചയില്‍ സാംസങ് നോട്ട് 7, പ്രകടനത്തില്‍ ഗൂഗിള്‍ പിക്‌സല്‍; ചിത്രമെടുപ്പില്‍ ഐഫോണ്‍; അങ്ങനെയൊരു സ്മാര്‍ട്ട്‌ഫോണ്‍ എത്തി!

Mate-9.jpg

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ അതികായര്‍ക്ക് കനത്ത വെല്ലുവിളിയുമായി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഹ്യുവായ്‌യുടെ പുതിയ ഫോ ണ്‍. ഹ്യൂവായ് മേറ്റ് 9 എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ കാഴ്ച്ചയില്‍ സാംസങ് നോട്ട് 7നും പ്രകടനത്തില്‍ ഗൂഗിള്‍ പിക്‌സലിനും ചിത്രമെടുപ്പില്‍ ഐഫോണിനും സമാനമാണെന്ന് ടെക്ക് വിദഗ്ധര്‍ വിലയിരുത്തുന്നു.അമേരിക്കന്‍ വിപണിയിലാണ് ഫോണിന്റെ ആദ്യ ലോഞ്ചിങ്. 1080X1920 ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയുള്ള 5.9 ഇഞ്ച് സ്‌ക്രീനാണ് സ്മാര്‍ട്ട്‌ഫോണിലുള്ളത്. ഗൂഗിള്‍ പിക്‌സല്‍ എക്‌സ്എല്ലുമായി താരതമ്യം ചെയ്യു മ്പോള്‍ സ്‌ക്രീന്‍ സൈസ് അര ഇഞ്ച് കൂടുതല്‍.
യൂസര്‍മാരുടെ സ്വകാര്യത സംരക്ഷിക്കാനുള്ള ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പുറകില്‍. ഹ്യൂവായ് തന്നെ നിര്‍മ്മിച്ച ഹൈസിലിക്കണ്‍ കിറിന്‍ 960 ഒക്ടാ കോര്‍ പ്രൊസസറാണ് ഉള്‍ക്കരുത്തേകുന്നത്. വലിയ ലോഡ് വന്നാലും ഫോണ്‍ ചൂടാകാതിരിക്കാനുള്ള വിധത്തിലാണ് ഫോണിന്റെ നിര്‍മ്മാ ണം. ഊര്‍ജ്ജമേകാന്‍ 4,000mAh ബാറ്ററി. ചാര്‍ജിങ് അതിവേഗം സാധ്യം. ഒരൊറ്റ തവണ ചാര്‍ജ് ചെയ്താല്‍ ദിവസം മുഴുവന്‍ ഫോണ്‍ ഉപയോ ഗിക്കാം.
മിഴിവുറ്റ ചിത്രങ്ങള്‍ സമ്മാനിക്കുന്ന രണ്ടാം തലമുറ Leica ഡ്യുവല്‍ ലെന്‍സ് ക്യാമറയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ടെലി ഗ്രാഫ് യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു. 2X ഹൈബ്രിഡ് സൂം, 12 മെഗാപിക്‌സല്‍ ആര്‍ജിബി സെന്‍സര്‍, 20 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സര്‍, ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷ് എന്നിവ ക്യാമറയുടെ മറ്റു സവിശേഷതകള്‍. ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോഗ്രാഫിയും ക്യാമറ യിലൂടെ സാധ്യം. 600 ഡോളറാണ് അമേരിക്കയില്‍ ഹ്യുവായ് മേറ്റ് 9ന്റെ വില. ലോകത്തെ മൂന്നാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്ക ളാണ് ഹ്യുവായ്. മുന്നിലുള്ളത് സാസംങ്ങും ആപ്പിളും.

Top