ബ്രേക്കിംഗ് ന്യൂസ്‌

കാത്തിരിപ്പിന് വിരാമം: ‘സച്ചിന്‍ എ ബില്യണ്‍ ഡ്രീംസിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

800x480_IMAGE63996848.jpg

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ജീവിതം പ്രമേയമാകുന്ന സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടു. സച്ചിന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജ് വഴി തീയതി പുറത്ത് വിട്ടത്. മെയ് 26നാണ് ലോകമെമ്ബാടുമുളള ആരാധകര്‍ കാത്തിരിക്കുന്ന സച്ചിന്‍ ബിഗ് സ്ക്രീനില്‍ എത്തുന്നത്. ബ്രീട്ടീഷ് ചലച്ചിത്രകാരന്‍ ജെയിംസ് എര്‍സ്കിനാണ് സംവിധാനവും തിരക്കഥയും. എ ആര്‍ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. രവി ഭഗ്ചന്ദ്കയും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

Top