ബ്രേക്കിംഗ് ന്യൂസ്‌

കാശ്മീരില്‍ പാക് വെടിവെയ്പ്; സ്ത്രീ കൊല്ലപ്പെട്ടു

images-83.jpg

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ രജൗരി ജില്ലയിലെ നൗഷേര മേഖലയില്‍ പാകിസ്ഥാന്‍ നട ത്തിയ വെടിവെപ്പില്‍ സ്ത്രീ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് പാകിസ്ഥാന്‍ വെടിവെപ്പ് ആരം ഭിച്ചത്. വ്യാഴാഴ്ച രാവിലെയും വെടിവെപ്പ് തുടരുന്നതായാണ് റിപ്പോര്‍ട്ട്.

പ്രകോപനമില്ലാതെ കൈത്തോക്കുകളും മോര്‍ട്ടാര്‍ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക് ആക്ര മണം. പാക് ആക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നതായി സൈനിക വക്താവ് അറിയിച്ചു.

Top