BREAKING NEWS

കശ്മീരിലെ സിആര്‍പിഎഫ് ക്യാമ്ബില്‍ വീണ്ടും ഭീകരാക്രമണം !

16a881b9cf564c89f5a6aa01014fee0b.jpg

ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിലെ കരംനഗറിലാണ് സിആര്‍പിഎഫ് ക്യാമ്ബിന് നേരെ ആക്ര മണം ഉണ്ടായത്. നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളുമായി സൈന്യം ഏറ്റുമുട്ടുന്നു. ഒരു സൈനികന് പരിക്കേ റ്റു. രണ്ട് ഭീകരര്‍ സമീപത്തെ കെട്ടിടത്തിലേക്ക് കയറി.

ശനിയാഴ്ച പുലര്‍ച്ചെ കശ്മീരിലെ സുഞ്ച്വാന്‍ സൈനിക ക്യാമ്ബിനുനേരെയും ഭീകരാക്രമണം നടന്നിരുന്നു. ആക്രമ ണത്തില്‍ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലിനിടെ വധിക്കുകയും ചെയ്തിരുന്നു.സൈനിക വേഷത്തിലെത്തിയ ജെയ്ഷെ മുഹമ്മദ് ഭീകരരാണ് ശനിയാഴ്ച പുലര്‍ച്ചെ സൈനിക ക്യാ മ്ബ് ആക്രമിച്ചത്. സൈനികരുടെ കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സുകള്‍ക്കുനേരെ ഭീകരര്‍ നടത്തിയ വെടി വെപ്പിലും ഗ്രനേഡ് ആക്രമണത്തിലും സ്ത്രീകളും കുട്ടികളും അടക്കം ഒന്‍പത് പേര്‍ക്കാണ് പരിക്കേറ്റത്.ജമ്മു കശ്മീ ര്‍ സ്വദേശികളായ സൈനിക ഓഫീസര്‍ മദന്‍ ലാല്‍ ചൗധരി, സൈനികനായ അഷ്റഫ് അലി എന്നിവരാണ് വീരമൃ ത്യു വരിച്ചത്.

മദന്‍ ലാല്‍ ചൗധരിയുടെ മകള്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. 150 ഓളം കുടുംബങ്ങള്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സുകള്‍ ലക്ഷ്യമാക്കിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. എന്നാല്‍, സൈനികരുടെ കുടുംബാംഗങ്ങളെ വളരവേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ കഴിഞ്ഞു. കൊല്ലപ്പെട്ട ഭീകരരില്‍നിന്ന് ആയുധങ്ങളും ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ കൊടികളും കണ്ടെത്തിയതായി സൈന്യം അറിയിച്ചു.

Top