ബ്രേക്കിംഗ് ന്യൂസ്‌

കശ്മീരില്‍ സമൂഹമാധ്യമങ്ങള്‍ക്കുള്ള നിരോധനം എടുത്തുകളയണമെന്ന് യുഎന്‍

hand-tapping-social-media-icon-on-smartphone-screen-e1494586338416.jpg

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സമൂഹമാധ്യമങ്ങള്‍ക്കും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം ഉടന്‍ എടുത്ത് കളയണമെന്ന് ഇന്ത്യയോട് ഐക്യരാഷ്ട്ര സഭ. നിരോധനം കശ്മീരിലെ എല്ലാ ജനങ്ങളുടേയും മൗലിക അവകാശത്തെ ബാധിക്കുന്നതാണെന്നും യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സ്വതന്ത്ര സംസാരത്തിനുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന കൂട്ടായ ശിക്ഷയാണ് നിരോധനം. ഇത് കശ്മീരിലെ എല്ലാവരുടേയും അടിസ്ഥാന അവാകശങ്ങളിന്മേലുള്ള നിയന്ത്രണമാണ്. അക്രമ ത്തിന് ആഹ്വാനം ചെയ്യുന്ന പ്രചാരണങ്ങള്‍ തടയിടുന്നതിനാണ് നിരോധനമെന്ന സര്‍ക്കാര്‍ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നുണ്ട്. ഇത് ഉടന്‍ തന്നെ പിന്‍വലിക്കണമെന്നും യുന്‍ ആവശ്യപ്പെട്ടു.

സുരക്ഷാ സേന മനുഷ്യാവകാശ ലംഘനം നടത്തുന്നുണ്ടെന്ന് ആരോപിച്ച്‌ നിരവധി വീഡിയോകള്‍ കശ്മീരില്‍ പ്രചരിച്ചിരുന്നു. സൈന്യം ജീപ്പിന് മുന്നില്‍ ഒരു യുവാവിനെ കെട്ടിയിട്ട് കൊണ്ടു പോകു ന്നതടക്കമുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങള്‍ വഴിയാണ് വ്യാപകമായി പ്രചരിച്ചിരുന്നത്.

ഇതേ തുടര്‍ന്ന് കശ്മീരില്‍ വലിയ സംഘര്‍ഷമാണ് ഉടലെടുത്തിരുന്നത്. തുടര്‍ന്നാണ് ഏപ്രില്‍ 17ന് ഫെയ്സ്ബുക്കും ട്വിറ്ററും അടക്കമുള്ള 22 സോഷ്യല്‍ മീഡിയാ സൈറ്റുകള്‍ക്കും ആപ്പുകള്‍ക്കും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

Top