BREAKING NEWS

കശ്മീരില്‍ സൈനിക ക്യാമ്ബിനു നേരെ ഭീകരാക്രമണം!

3c7db159eb43b40778f80d2a17426f2f.jpg

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനിക ക്യാമ്ബിനു നേരെ ഭീകരാക്രമണം. സുഞ്ച്വാന്‍ സൈനിക കാമ്ബിനുള്ളിലെ ക്വാര്‍ ട്ടേഴ്സിലാണ് ഭീകരവാദികള്‍ ആക്രമണം നടത്തിയത്. ഒരു സൈനികന് സാരമായ പരിക്കേറ്റിട്ടുണ്ട്.ഇന്ന് പുലര്‍ച്ചെ 4.55നാണ് ആക്രമണമുണ്ടായത്. സൈനിക ക്യാമ്ബിലെ കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴിന് നേരെ ഭീകരവാദി കള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു ഹവില്‍ദാറിനും മകള്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റു.

ചാവേറാക്രമണമാണെന്ന് സംശയിക്കുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. നിരവധി സ്കൂളുകളും ക്വാര്‍ട്ടേ ഴ്സുകളും പ്രവര്‍ത്തിക്കുന്ന സൈനിക ക്യാമ്ബ് ഏക്കറുകണക്കിന് സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നതാണ്. ക്വാര്‍ട്ടേ ഴ്സിനുളളില്‍ പ്രവേശിച്ച ഭീകരവാദികളെ സൈന്യം വളഞ്ഞിട്ടുണ്ട്.

ഇതേ സ്ഥലതത് പത്ത് വര്‍ഷം മുമ്ബുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.എത്ര ഭീകരര്‍ ക്യാമ്ബിനുള്ളില്‍ കടന്നിട്ടുണ്ടെന്നും എങ്ങനെയാണ് അവര്‍ പ്രവേശിച്ചതെന്നും വ്യക്തമല്ല.

Top