ബ്രേക്കിംഗ് ന്യൂസ്‌

കാര്യം പറയാന്‍ ഒരൊറ്റ ചങ്ക് മതി.. പിണറായിയെ കളിയാക്കി ജോയ് മാത്യു

Joy_Mathew_760x400.jpg

മറ്റുള്ളവര്‍ക്കു എന്തു തോന്നും എന്തു വിചാരിക്കും എന്നു നോക്കാതെ അവനവനു ശരിയാണ് എന്നു തോന്നുന്ന കാര്യങ്ങള്‍ തുറന്നടിച്ചു പറയുന്ന നിങ്ങളെ ഇരട്ട ചങ്കന്‍ എന്നു വിളിക്കുന്നില്ല കാരണം ഇരട്ട ചങ്കന്‍ ആരെ വേണമെങ്കിലും വിളിക്കാം നിങ്ങള്‍ ഇരട്ട ചങ്ക് ഉള്ള ഒറ്റയാന്‍ ആ ണ്.
തോണ്ടി… ഇനി എന്നേ തൊണ്ടന്‍ വാ..’ഇതാണ് സാറിന്റെ ഒരു ലൈന്‍ അല്ലേ… ഇപ്പോള്‍ ടെക്‌നിക്ക് പിടികിട്ടി – ജോയ് മാത്യുവിന് ഒരാളുടെ വക കളിയാക്കല്‍. ആരോടും പറയണ്ട – എന്ന് ഉരുളക്കുപ്പേരി പോലെ ജോയ് മാത്യുവിന്റെ മറുപടി. പറയേണ്ടത് പറയേണ്ട സ്ഥ ലത്തു പറയേണ്ട പോലെ പറയണം. അതല്ലാതെ വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയില്‍ ആകരുത്. കോണ്‍ഗ്രസുകാരെ പോ ലെ എല്‍ ഡി എഫ് യോഗത്തില്‍ മാത്രമേ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാവൂ. എന്നൊരാളുടെ വിശദീകരണം – നിലപാടുകള്‍ അതാണു പ്രധാനം എന്ന് ജോയ് മാത്യുവിന്റെ മറുപടി.
ജോയേട്ടന്റെ സഹപ്രവര്‍ത്തക മഞ്ജു വാരിയര്‍ ആമിയാവാന്‍ തീരുമാനിച്ചു പോസ്റ്റ് ഇട്ടപ്പോള്‍ ഉണ്ടായ സംഘികളുടെ സൈബര്‍ ആക്രമണ ത്തിനെതിരെ ഒരു പോസ്റ്റ് പോലും ഇടാതിരുന്നത് ജോയേട്ടന്‍ മറന്നു പോയതാണ് അതൊക്കെ എന്തെങ്കിലുമാവട്ടെ, ചങ്കു പരാമര്‍ശ പരിഹാ സ വിമര്‍ശന പോസ്റ്റിന് ഏതായാലും ജോയേട്ടന് പാക്കിസ്ഥാനിലേക്ക് പോവേണ്ടി വരുകയൊന്നും ഇല്ല എന്നുറപ്പാണ്.ജോയ് എട്ടാ ഇങ്ങനെ നിലപാടുകള്‍ തുറന്നു പറയാനുള്ള ധൈര്യമാണ് നിങ്ങളിലെ കലാകാരനെ ശരിക്കും മഹാനാക്കുന്നത്. അല്ലാതെ അധികാര വര്‍ഗ്ഗത്തിന്റെ അപ്പ ക്ഷണങ്ങള്‍ക്ക് വേണ്ടി പിച്ചയെടുക്കുന്ന ചില കലാരംഗത്ത് ഉള്ളവരെ പേലെ അല്ല. ശരിക്കും നിങ്ങളാണ് മാസ്.എല്ലാ വിഷയങ്ങളിലും അവ സാന വാക്കുകള്‍ക്കായി സ. കാനത്തിന്റെ പ്രതികരണം കാത്തിരിക്കുന്നു കേരളത്തിന്റെ ഇടതു ഹൃദയങ്ങള്‍. ജോയ് സഖാവിന്നു മുതല്‍ സം ഘി സഖാവെന്നറിയപ്പെടും. – ഒരു സി പി ഐ അനുഭാവിയുടെ വകയാണ് പ്രവചനം.
ഇപ്പോ ഇതാണല്ലേ ട്രെന്‍ഡ്. വെറുതെ പിണറായിയുടെയും എസ് എഫ് ഐയുടെയും നെഞ്ചത്ത് കയറുക. എന്നാലേ നാല് ലൈക്ക് അധി കം കിട്ടൂന്ന് മനസ്സിലാക്കി അല്ലേ..? ഈ നിലപാടിന് നമോവാകംസിപിഎമ്മിന്റെ തണലില്‍ നില്‍ക്കുന്ന ഒരു ഈര്‍ക്കില്‍ പാര്‍ട്ടി അത്രയേ ഉള്ളു സിപിഐ മുന്നണി യോഗത്തില്‍ പറയേണ്ട കാര്യങ്ങള്‍ പൊതുവായി പറഞ്ഞാല്‍ അവര്‍തന്നെ അവരുടെ കുഴി തോണ്ടുന്നു അത്ര തന്നെ – ജോയ് മാത്യുവിന്റെ പോസ്റ്റിന് കീഴെ സി പി ഐയെ കുറ്റം പറയുന്നവരുമുണ്ട്.

Top