ബ്രേക്കിംഗ് ന്യൂസ്‌

കാമുകിയുടെ ഭർത്താവിനെ കണ്ട യുവാവ് രണ്ടാം നിലയുടെ ജനലിലൂടെ ചാടി കാലൊടിഞ്ഞു !

download-107.jpg

ജോലിക്കു പോയ ഭര്‍ത്താവ് അപ്രതീക്ഷിതമായി തിരിച്ചെത്തിയതോടെ രണ്ടാം നിലയുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത് താഴേക്ക് ചാടിയ കാമുകന്റെ കാല്‍ ഒടിഞ്ഞു. ദുബൈ ഇന്റര്‍ നാഷണല്‍ സിറ്റിയിലായിരുന്നു സംഭവം. അനുവരിയില്‍ നടന്ന സംഭവം ഇപ്പോള്‍ കോടതി യില്‍ എത്തിയതോടെയാണ് പുറംലോകം അറിഞ്ഞത്.

കുറച്ചു നാളുകളായി ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെയാണ് 27 കാര നായ സിറിയന്‍ യുവാവ് അപ്രതീക്ഷിതമായി തന്റെ വീട്ടിലേയ്ക്ക് എത്താന്‍ തീരുമാനിച്ചത്. കാമുകന്‍ വീട്ടിലെത്തിയതോടെ ഇതേ സമയത്ത് ഭര്‍ത്താവ് വീട്ടിലേയ്ക്ക് വരാതിരിക്കാനായി ഭാര്യ പ്രയോഗിച്ച അടവാണ് അവരെ കൂടുതല്‍ വെട്ടിലാക്കിയത്.’താന്‍ പുറത്തേയ്ക്ക് പോ കുകയാണെന്നും കുറച്ചു കഴിഞ്ഞേ വരൂ’ എന്നും ഭാര്യ വാട്സാപ്പ് മെസേജ് അയച്ചതോടെ യാണ് ഭര്‍ത്താവിന് സംശയം ഇരട്ടിച്ചത്. ഇതോടെ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തു നിന്നും ഒരു സെല്‍ഫി എടുത്ത് അയയ്ക്കാന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍, ഭാര്യ അതില്‍ നിന്നും ഒഴിഞ്ഞു മാറാനാണ് ശ്രമിച്ചത്. ഇതില്‍ സംശയം തോന്നിയ ഭര്‍ത്താവ് അധികം വൈ കാതെ വീട്ടിലേയ്ക്ക് എത്തുകയായിരുന്നു.

ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ വാതില്‍ അകത്തു നിന്നും അടച്ച നിലയിലായിരുന്നു. ഏറെ നേരം വാതിലില്‍ മുട്ടിയതോടെ ഭാര്യയെത്തി വാതില്‍ തുറന്നു. തുടര്‍ന്ന് നേരെ കിടപ്പു മുറി യിലേയ്ക്ക് എത്തിയ ഭര്‍ത്താവ് കണ്ടത് നൂല്‍ബന്ധമില്ലാതെ കിടക്കുന്ന തന്റെ സുഹൃത്ത് കൂടിയായ സിറിയന്‍ യുവാവിനെയാണ്. ഇതിനിടെ അപ്രതീക്ഷിതമായി എത്തിയ കാമുകി യുടെ ഭര്‍ത്താവിനെ കണ്ട് മുറിയില്‍ നിന്നും ഇറങ്ങിയോടി രണ്ടാം നിലയിലെ ജനല്‍ തകര്‍ ത്ത് താഴേക്ക് ചാടിയ കാമുകന്റെ ഇരു കാലുകളും ഒടിഞ്ഞു.

അടുത്തിടെയായി ഭാര്യ തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് ഒരു അവിഹിത ബന്ധത്തിന്റെ സൂചനയായി തോന്നിയതോടെയാണ് അവളെ നിരീക്ഷിക്കാന്‍ തീരുമാനിച്ചതെന്നും ഭര്‍ത്താവ് പറയുന്നു. അതേസമയം, യുവതി ഇപ്പോഴും കോടതിയില്‍ കുറ്റസമ്മതം നടത്തിയിട്ടില്ല.

Top