BREAKING NEWS

കാലയില്‍ വേഷമിട്ട നായക്ക് കോടികൾ വാഗ്ദാനം ചെയ്ത് ആരാധകര്‍ !

0a18edab83630c6be2851336d90d79ab.jpg

ഏതൊരു നായക്കും ഒരു ദിനമുണ്ടെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതാണ് മണിയെന്ന നായയുടെ ജീവിതം. രജനി കാന്തി ന്റെ കാലയില്‍ വേഷമിട്ട നായക്ക് ആരാധകര്‍ വാഗ്ദാനം ചെയ്യുന്നത് കോടികളാണ് . എന്നാല്‍ മണിയെ വിട്ടുകൊടു ക്കാന്‍ ഒരുക്കമല്ല ഉടമയായ ട്രെയിനര്‍.

ചെന്നൈയിലെ തെരുവില്‍ നിന്നും സൈമണ്‍ ആണ് മണിയെ കണ്ടെത്തിയത്. സ്വന്തം മകനെ പോലെ വളര്‍ത്തി. കാല യ്ക്ക് വേണ്ടി നിരവധി നായ്ക്കളെ സംവിധായകന്‍ പാ രഞ്ജിത് കണ്ടുവെങ്കിലും ഒടുവില്‍ മണിയെ കണ്ടപ്പോഴാണ് സംവിധായകന് സന്തോഷമായത്. മുപ്പതോളം നായ്ക്കളെ പിന്തള്ളിയാണ് മണി കാലയിലെ വേഷം അടിച്ചെടുത്തത്.

മണിയെ സിനിമയ്ക്ക് വേണ്ടി പരിശീലിപ്പിക്കാന്‍ ഒരാഴ്ചയാണ് സൈമണ് ലഭിച്ചത്. സൂപ്പര്‍ താരം രജനീകാന്ത് മണിക്കായി എന്നും ബിസ്ക്കറ്റുകള്‍ കൊണ്ടുവരുമായിരുന്നുവെന്ന് സൈമണ്‍ പറയുന്നു.

Top