ബ്രേക്കിംഗ് ന്യൂസ്‌

ജസ്റ്റീസ് കര്‍ണന്റെ മാപ്പപേക്ഷ സുപ്രീംകോടതി തള്ളി

images-99.jpg

ന്യൂഡല്‍ഹി: വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് സുപ്രീംകോടതി ആറുമാസത്തെ തടവിന് വിധിച്ച കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കര്‍ണന്റെ മാപ്പപേക്ഷ സുപ്രീംകോടതി തള്ളി.നിരുപാധികം മാപ്പു പറയാമെന്ന് ജസ്റ്റീസ് കര്‍ണന്റെ അഭിഭാഷകന്‍ പറഞ്ഞെങ്കിലും കോടതി ഇതംഗീകരിച്ചില്ല. അതേസമയം, തടവ് ശിക്ഷ ഒഴിവാക്കണമെന്ന അപേക്ഷ പരിഗണിക്കാമെന്ന് കോടതി അറിയി ച്ചിട്ടുണ്ട്.

മെയ് ഒമ്ബതിനാണ് ജഡ്ജിമാര്‍ക്ക് എതിരെയുള്ള പരാമര്‍ശങ്ങളെ തുടര്‍ന്ന് സുപ്രീംകോടതി ജസ്റ്റിസ് കര്‍ണന് തടവുശിക്ഷ വിധിച്ചത്. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ ഉള്‍പ്പെടുന്ന ഏഴംഗ ബെഞ്ചി ന്റേതായിരുന്നു വിധി.

രാജ്യത്ത് ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ സിറ്റിങ് ജഡ്ജിയാണ് കര്‍ണന്‍. എന്നാല്‍, ശിക്ഷാ വിധി വന്നതോടെ കര്‍ണന്‍ കൊല്‍ക്കത്ത വിടുകയായിരുന്നു.കൊല്‍ക്കത്ത പോലീസ് ജസ്റ്റിസ് കര്‍ണനായി തിരച്ചില്‍ നടത്തുകയാണ്. ഇദ്ദേഹം ഇപ്പോള്‍ ചെന്നൈയില്‍ ആണെന്നാണ് റിപ്പോര്‍ട്ടു കള്‍.

Top